24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പൊതുജനരോഗ്യത്തിന് ഭീഷണിയായ പന്നിഫാം അടച്ചുപൂട്ടണം; കണിച്ചാർ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി നാട്ടുകാർ
Uncategorized

പൊതുജനരോഗ്യത്തിന് ഭീഷണിയായ പന്നിഫാം അടച്ചുപൂട്ടണം; കണിച്ചാർ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി നാട്ടുകാർ

കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് കുരിശുമലയിൽ പൊതുജനരോഗ്യത്തിന് ഭീഷണിയായി പ്രവർത്തിക്കുന്ന പന്നി ഫാമിന് സ്റ്റോപ്പ്‌ മെമോ കിട്ടിയിട്ടും ഫാം അടപ്പിക്കുന്നതിൽ പഞ്ചായത്ത്‌ ഭരണസമിതി തികഞ്ഞ അനാസ്ഥ പുലർത്തുകയാണെന്നാരോപിച്ച് ജനകീയ സമിതി കണിച്ചാർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു . ഷിബു കുന്നേൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

പരിസര മലിനീകരണം തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ഉടൻ പഞ്ചായത്തധികൃതർ ഇടപെട്ട് ഫാം അടച്ചുപൂട്ടണമെന്നും വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം തുടർസമരങ്ങളിലേക്ക് നീങ്ങുമെന്നും സമരസമിതി വ്യക്തമാക്കി. ഷിബു കുന്നേൽ, രാജേഷ് നടുവത്താനിയിൽ, ദേവസ്യ മഞ്ഞപ്പള്ളിൽ, എൽദോ വള്ളാട്ട്, ഷീന കണ്ണമ്പള്ളിൽ, ഷിൻസി ആശാരികുടിയിൽ, ലിജി നടുവത്താനിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

‘അവൾക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സമയം കിട്ടിയിരുന്നില്ല, എന്‍റെ മകൾക്കുണ്ടായ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുത്’

Aswathi Kottiyoor

റീബിൽഡ് കേരള; വിവിധ പദ്ധതികൾക്ക് അംഗീകാരം…മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

Aswathi Kottiyoor

തൃശ്ശൂർ പൂരം നടത്തിപ്പിൽ വീഴ്ച: കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റും; ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും

Aswathi Kottiyoor
WordPress Image Lightbox