• Home
  • Uncategorized
  • നാളെ ലാൻഡർ മോഡ്യൂള്‍ വേര്‍പെടും; ചന്ദ്രയാന്‍ 3 ന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയം……
Uncategorized

നാളെ ലാൻഡർ മോഡ്യൂള്‍ വേര്‍പെടും; ചന്ദ്രയാന്‍ 3 ന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയം……

ബെംഗളുരു: ചന്ദ്രനെ വലം വെച്ചുകൊണ്ടിരിക്കുന്ന ചന്ദ്രയാൻ പേടകത്തിന്റെ അവസാന ഭ്രമണ പഥം താഴ്ത്തൽ പ്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഇതോടെ പേടകം ചന്ദ്രന്റെ 150 കിമീx 163 കിമീ പരിധിയിലുള്ള ഭ്രമണ പഥത്തിലെത്തി. വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും അടങ്ങുന്ന ലാൻഡിങ് മോഡ്യൾ പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വേർപെടുന്ന ഘട്ടമാണ് അടുത്തത്…….നിശ്ചയിച്ചിരുന്ന പോലെ ഭ്രമണ പഥം ക്രമീകരിക്കാൻ സാധിച്ചുവെന്നും. ഇതോടെ ഭ്രമണപഥ ക്രമീകരണം പൂർത്തിയായതായും ഐഎസ്ആർഒ എക്സ് പോസ്റ്റിൽ (ട്വീറ്റ്) പറഞ്ഞു. ഓഗസ് 17 നാണ് ലാൻഡിങ് മോഡ്യുൾ പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വേർപെടുക. ഇതിന് ശേഷം വീണ്ടും ലാൻഡിങ് മോഡ്യൂളിനെ ഒരു ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റും. ഡീ-ബൂസ്റ്റ് പ്രക്രിയ എന്ന ഈ പ്രക്രിയയിലൂടെ പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്കാണ് (30 കിമീ x 100 കിമീ) എത്തിക്കുക…….30 കിമീ ഉയരത്തിൽ വെച്ച് പേടകത്തിന്റെ ചലന വേഗം കുറച്ച് ചന്ദ്രനിൽ ഇറക്കുകയാണ് ഇതിലെ ഏറ്റവും പ്രധാന ഘട്ടം. തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റണം. ഇതിന് ശേഷം ഓഗസ്റ്റ് 23 നാണ് ലാന്റർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ……

Related posts

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മിനി എസ്കവേറ്റർ കത്തി നശിച്ചു

Aswathi Kottiyoor

മണിപ്പൂരിൽ വീണ്ടും സംഘർഷം: തെങ്‌നൗപാൽ ജില്ലയിൽ സുരക്ഷാ സേനയ്ക്ക് നേരെ വെടിവയ്പ്പ്

Aswathi Kottiyoor

“സ്നേഹാരാമം” നിർമാണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox