23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് അരലക്ഷം പിൻവലിച്ചു; വിമുക്ത ഭടൻ അറസ്റ്റിൽ
Uncategorized

മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് അരലക്ഷം പിൻവലിച്ചു; വിമുക്ത ഭടൻ അറസ്റ്റിൽ

കണ്ണൂർ • പോക്കറ്റടിച്ച പഴ്സിലുണ്ടായിരുന്ന എടിഎം കാർഡ് ഉപയോഗിച്ച് വിവിധ എടിഎമ്മുകൾ വഴി അര ലക്ഷം രൂപ പിൻവലിച്ച വിമുക്ത ഭടനെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. റിട്ട. സിആർപിഎഫ് ഉദ്യോഗസ്ഥൻ മയ്യിൽ വേളത്തെ യു.കൃഷ്ണനെ (58) ആണ് സിഐ ബിനു മോഹനും സംഘവും റെയിൽവേ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തത്. 22ന് സിറ്റി നാലുവയലിലെ ടി.വി.മുസ്തഫയുടെ പഴ്സ് കണ്ണൂരിൽ പോക്കറ്റടിക്കപ്പെട്ടിരുന്നു. ഇദ്ദേഹം വീട്ടിലെത്തിയപ്പോൾ, നഷ്ടപ്പെട്ട എടിഎം കാർഡ് വഴി പണം പിൻവലിച്ചതായി ഫോണിൽ സന്ദേശം വന്നു.

Related posts

ശരത് പവാര്‍ സ്ഥാനമൊഴിഞ്ഞു

കുടിശ്ശിക 500 കോടി രൂപ, ടെൻഡറില്‍ പങ്കെടുക്കാതെ വിതരണക്കാര്‍,സപ്ലൈക്കോ കടുത്ത പ്രതിസന്ധിയിൽ

Aswathi Kottiyoor

പറന്നുയർന്ന ഉടൻ വിമാനത്തിന്റെ വാതിൽ ഇളകി തെറിച്ചു: അലാസ്ക എയർലൈൻസ് വിമാനം അടിയന്തരമായി ഇറക്കി

Aswathi Kottiyoor
WordPress Image Lightbox