24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • അത്താഴക്കുന്നിൽ കണ്ണൂർ ടൗൺ എസ്ഐയെയും പോലീസുകാരെയും അക്രമിച്ച കേസിൽ 4 പേരെ കൂടി കണ്ണൂർ ടൗൺ പോലീസ് പിടികൂടി
Uncategorized

അത്താഴക്കുന്നിൽ കണ്ണൂർ ടൗൺ എസ്ഐയെയും പോലീസുകാരെയും അക്രമിച്ച കേസിൽ 4 പേരെ കൂടി കണ്ണൂർ ടൗൺ പോലീസ് പിടികൂടി

കണ്ണൂർ : അത്താഴക്കുന്നിൽ ടൗൺ എസ്ഐ സിഎച്ച് നസീബിനെയും പോലീസുകാരെയും ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ച കേസിൽ 4 പേർ കൂടി പിടിയിലായി. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജിൽ, കാർത്തിക്, സംഗീർത്ത്, സനൽ എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കഴിഞ്ഞ ദിവസം

മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. കുഞ്ഞിപ്പള്ളി സ്വദേശികളായ തൻസീർ അഭയ്, കോറ്റൊളി സ്വദേശി അഖിലേഷ് എന്നിവരെയാണ് ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോൻ അറസ്റ്റ് ചെയ്തിരുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ടൗൺ ഇൻസ്പെക്ടർ സി എച്ച് നസീബും പോലീസും പട്രോളിങ്ങിനിടെ ക്ലബ്ബിൽ ഇരുന്ന് മദ്യപിക്കുന്നത് കണ്ട് കയറിയപ്പോഴാണ് പോലീസുകാർക്ക് നേരെ അക്രമം ഉണ്ടായത് എന്നാണ് പരാതി. സംഭവത്തിൽ ഇവർ അടക്കം ഏഴുപേർ അറസ്റ്റിലായി

Related posts

കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റി, മറുപടിയില്ല, നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കടുത്ത നടപടിയുമായി എംവിഡി

Aswathi Kottiyoor

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2022-23

Aswathi Kottiyoor

പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവം; കൊലപാതക സാധ്യതയില്ലെന്ന് പ്രാഥമിക നിഗമനം

Aswathi Kottiyoor
WordPress Image Lightbox