26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഓണം: സർക്കാർ ജീവനക്കാർക്ക് 4,000 രൂപ ബോണസ്; അഡ്വാൻസ് 20,000, ഉത്തവബത്ത 2750
Kerala

ഓണം: സർക്കാർ ജീവനക്കാർക്ക് 4,000 രൂപ ബോണസ്; അഡ്വാൻസ് 20,000, ഉത്തവബത്ത 2750

ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപ നൽകും.

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം- കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ- സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുകയെന്ന് മന്ത്രി പറഞ്ഞു.

Related posts

ഭീമമായ ശമ്ബള വര്‍ദ്ധനവിലൂടെ വരുത്തിയ കടം നാട്ടുകാരുടെ തലയില്‍ ഇടണ്ട, വൈദ്യുതി നിരക്ക് കൂട്ടലിന് ഹൈക്കോടതി സ്‌റ്റേ

Aswathi Kottiyoor

കോ​വി​ഡ് ധ​ന​സ​ഹാ​യം; വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷി​ക്കാം

Aswathi Kottiyoor

മഴക്കെടുതി; തൃശൂര്‍ മലയോരമേഖലയില്‍ മറ്റന്നാള്‍വരെ രാത്രിയാത്രാ നിരോധനം

Aswathi Kottiyoor
WordPress Image Lightbox