• Home
  • Kerala
  • ഡോക്ടർമാരുടെ കുറിപ്പടി പരിശോധിക്കും , പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് 
കമ്മിറ്റി രൂപീകരിക്കും ; വിശദമായ മാർഗനിർദേശം ഉടൻ
Kerala

ഡോക്ടർമാരുടെ കുറിപ്പടി പരിശോധിക്കും , പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് 
കമ്മിറ്റി രൂപീകരിക്കും ; വിശദമായ മാർഗനിർദേശം ഉടൻ

ഡോക്ടർമാരുടെ മരുന്ന്‌ കുറിപ്പടി നിരീക്ഷിക്കാൻ സർക്കാർ ആശുപത്രികളിൽ പ്രിസ്‌ക്രിപ്ഷൻ (കുറിപ്പടി) ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവും വിശദമായ മാർഗനിർദേശവും ഉടൻ പുറപ്പെടുവിക്കും. ആന്റി മൈക്രോബിയൽ റസിസ്റ്റൻസിനെ ഇല്ലാതാക്കി രോഗപ്രതിരോധം ഉറപ്പാക്കാനാണ്‌ ഇത്‌. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗംമൂലം രോഗാണുക്കളിൽ ഉണ്ടാകുന്ന പ്രതിരോധശേഷിയാണ്‌ ആന്റിമൈക്രോബിയൽ റസിസ്റ്റൻസ്. രോഗികൾ ജനറിക്‌ മരുന്നുകൾ കൂടുതലായി ഉപയോഗിക്കുന്നുവെന്ന്‌ ഇതിലൂടെ ഉറപ്പാക്കും.

മരുന്ന്‌ കുറിപ്പടി പരിശോധിക്കാൻ സ്ഥാപനമേധാവി ചെയർമാനായ സമിതിക്കാണ്‌ രൂപംനൽകുക. നിലവിൽ സർക്കാർ ആശുപത്രികളിൽമാത്രമാണ്‌ സമിതി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കാൻ നേരത്തേ ഉത്തരവിറക്കിയിരുന്നു. കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്കുകളെ നശിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്തുന്നതിനും നിർദേശമുണ്ട്‌. ആശുപത്രിയിൽ ഇല്ലാത്ത മരുന്നുകൾ അനാവശ്യമായി കുറിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. ഫാർമസിയിലും ഇക്കാര്യം ശ്രദ്ധിക്കണം. പല രോഗാണുവിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടുന്നതായി കേരള ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്‌ഷൻ പ്ലാൻ (കാർസാപ്) റിപ്പോർട്ട്‌ വ്യക്തമാക്കിയിരുന്നു.

സമൂഹമാധ്യമ 
ഇടപെടലിന്‌ ചട്ടം
ഡോക്ടർമാരുടെ സമൂഹമാധ്യമ ഇടപെടലിന്‌ പുതിയ പെരുമാറ്റച്ചട്ടം. രോഗിയുടെ ചിത്രമോ ചികിത്സ സംബന്ധിച്ച വിവരങ്ങളോ രേഖകളോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനടക്കം നിയന്ത്രണം കൊണ്ടുവരികയാണ്‌ ദേശീയ മെഡിക്കൽ കമീഷൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ചട്ടം. എന്നാൽ, സമൂഹമാധ്യമ ഇടപെടലിന്‌ കടിഞ്ഞാണിടാനുള്ള നീക്കമാണിതെന്ന്‌ ആക്ഷേപമുയരുന്നുണ്ട്‌. കോവിഡ്‌ വ്യാപനകാലത്തടക്കം രാജ്യത്താകെ സമൂഹമാധ്യമങ്ങളിലൂടെയുള്ള ഡോക്ടർമാരുടെ സേവനം ഏറെ ഗുണം ചെയ്തതാണ്‌. രോഗത്തെ സംബന്ധിച്ച വ്യാജ വാർത്തകളെ തൽക്ഷണം പൊളിക്കാനും യാഥാർഥ്യങ്ങൾ സമൂഹത്തിനുമുന്നിൽ തുറന്നുകാട്ടാനും ഇതിലൂടെ കഴിഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ചികിത്സ ആവശ്യപ്പെടുന്നവർക്ക്‌ മരുന്ന്‌ പ്രിസ്‌ക്രൈബ്‌ ചെയ്യുന്നത്‌ ഒഴിവാക്കണമെന്നാണ്‌ നിർദേശം. വർഷത്തിൽ ഒരിക്കൽ ഡോക്ടർമാർ പ്രൊഫഷണൽ ഡെവലപ്‌മെന്റ്‌ പ്രോഗ്രാമിൽ പങ്കെടുക്കണം. അഞ്ചുവർഷത്തിൽ കുറഞ്ഞത് 30 മണിക്കൂറെങ്കിലും ഇത്തരം ക്ലാസുകളിൽ പങ്കാളിയാകണം. കൺസൾട്ടേഷൻ ഫീസ് എത്രയെന്ന്‌ പരിശോധനയ്ക്കുമുമ്പ് രോഗിയെ അറിയിക്കേണ്ടതും ഡോക്ടറുടെ ഉത്തരവാദിത്തമാണ്‌. ഫീസ്‌ നൽകാൻ രോഗിയോ കുടുംബമോ തയ്യാറാകാതിരുന്നാൽ ചികിത്സ നിഷേധിക്കാനുള്ള അധികാരവുമുണ്ടാകും. സർക്കാർ ഡോക്ടർമാർക്കും അത്യാഹിത വിഭാഗത്തിലുള്ളവർക്കും ഇത്‌ ബാധകമല്ല.

Related posts

പഠനം ഇനി ലോ ഫ്ലോർ ബസിൽ..! കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കുന്നു

Aswathi Kottiyoor

മരത്തിൽ കയറിയ ആൾ പോലീസിനെയും, ഫയർഫോഴ്സിനെയും വട്ടം കറക്കി.

Aswathi Kottiyoor

ട്രെ​യി​ൻ സ​ർ​വീ​സി​ൽ നി​യ​ന്ത്ര​ണം

Aswathi Kottiyoor
WordPress Image Lightbox