24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി
Kerala

കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി

കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന് അറിയിച്ച് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിങ്. രാജ്യസഭയിൽ കോൺഗ്രസ് എം.പി ​ജെബി മേത്തറിന്റെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 25 വിമാനത്താവളങ്ങളാണ് 2022-25 കാലയളവിൽ സ്വകാര്യവത്കരിക്കുന്നത്. ഇതിൽ കോഴിക്കോടും ഉൾപ്പെടു​ന്നുവെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

കോഴിക്കോടിനെ കൂടാതെ ഭുവനേശ്വർ, വാരണാസി, അമൃത്സർ, തിരുച്ചിറപ്പള്ളി, ഇൻഡോർ, റായ്പൂർ, കോയമ്പത്തൂർ, നാഗ്പൂർ, പട്ന, മധുര, സൂററ്റ്, റാഞ്ചി, ജോധ്പൂർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാൽ, തിരുപ്പതി, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പൂർ, ഡെറാഡൂൺ, രാജമുന്ദ്രി തുടങ്ങിയ വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിക്കുന്നത്

Related posts

സാ​മ്പ​ത്തി​ക വ​ള​ർ​ച്ച 8.7 ശ​ത​മാ​നം; മാ​ന്ദ്യ​മി​ല്ലെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor

14 ഇനങ്ങളടങ്ങിയ സൗജന്യ ഓണകിറ്റ് : 220 കോടി അനുവദിച്ചു

Aswathi Kottiyoor

പൊതുജനാരോ​ഗ്യരം​ഗത്ത് കേരളം വലിയ തോതിൽ മുന്നേറി : മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox