24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സർക്കാർ ഡോക്ടർമാർക്കായുള്ള നിയമം കർശനമാക്കും; സ്വകാര്യ പ്രാക്ടിസ് നിയന്ത്രിക്കും
Kerala

സർക്കാർ ഡോക്ടർമാർക്കായുള്ള നിയമം കർശനമാക്കും; സ്വകാര്യ പ്രാക്ടിസ് നിയന്ത്രിക്കും

ആരോഗ്യ ഡയറക്ടറേറ്റിനു കീഴിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ–ജനറൽ ആശുപത്രികൾ വരെയുള്ള സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടിസ് നിയന്ത്രിക്കാൻ തീരുമാനിച്ചു. ഇതിനായി നിലവിലെ നിയമം കർശനമാക്കും. 

മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം നടന്ന യോഗം ഇക്കാര്യം ചർച്ച ചെയ്തു. വിശദ ചർച്ചയ്ക്ക് ആരോഗ്യ ഡയറക്ടർ ഡോ. കെ.ജെ.റീനയെ ചുമതലപ്പെടുത്തുകയും ചെയ്തു. 

ഈ ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടിസ് പാടേ നിരോധിക്കണമെന്ന നിർദേശമാണ് ആരോഗ്യ വകുപ്പിനു മുന്നിലെത്തിയത്. മന്ത്രിയടക്കം അതിനോടു യോജിച്ചില്ല. ഗ്രാമങ്ങളിൽ സ്വകാര്യ പ്രാക്ടിസ് തുടരുന്നതുകൊണ്ടാണ് ജില്ലാ, ജനറൽ, മെഡിക്കൽ കോളജ് ആശുപത്രികളിലെ തിരക്കു നിയന്ത്രിക്കാനാകുന്നത്.

സ്വകാര്യ പ്രാക്ടിസിനു വിലക്കുള്ള മെഡിക്കൽ കോളജ് ആശുപത്രികളിലെ 2400 ഡോക്ടർമാർക്ക് ശമ്പളത്തിന്റെ 20% തുക നോൺ പ്രാക്ടിസിങ് അലവൻസുണ്ട്. ആരോഗ്യ ഡയറക്ടറേറ്റിനു കീഴിലെ നാലായിരത്തിലധികം ഡോക്ടർമാർക്കുകൂടി ഈ അലവൻസ് നൽകുന്നത് സർക്കാരിനു വലിയ ബാധ്യതയാകുമെന്ന വിലയിരുത്തലുമുണ്ട്.

വിഎസ് സർക്കാരിന്റെ കാലത്താണ് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടിസ് നിരോധിച്ചത്. അതോടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം വലിയതോതിൽ കൂടിയെന്നും ചികിത്സച്ചെലവു കൂടിയെന്നും വാദമുണ്ട്. 

പതോളജി, അനസ്തീസിയ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാർക്കു സ്വകാര്യ പ്രാക്ടിസിനു സാധ്യത കുറവാണ്. സ്വകാര്യ പ്രാക്ടിസ് പാടേ നിരോധിച്ചാൽ ഇവർക്കും നോൺ പ്രാക്ടിസിങ് അലവൻസ് നൽകേണ്ടിവരും.

പരിഗണിക്കുന്ന മാർഗങ്ങൾ

∙ ഡ്യൂട്ടി സമയം കഴിയാതെയും അവധിയെടുത്തുമുള്ള സ്വകാര്യ പ്രാക്ടിസ് തടയുക.

∙ ആശുപത്രിക്കു മുന്നിൽ കെട്ടിടം വാടകയ്ക്കെടുത്തുള്ള സ്വകാര്യ പ്രാക്ടിസ് വിലക്കുക.

ഒരു ആശുപത്രിയിൽ ജോലി ചെയ്യവെ മുൻപു ജോലി ചെയ്തിരുന്ന ആശുപത്രിക്കടുത്ത് സ്വകാര്യ പ്രാക്ടിസ് തുടരുന്നതു തടയുക.

∙ സർജറി ഡോക്ടർമാർക്കു പ്രത്യേക മാനദണ്ഡം നിശ്ചയിക്കുക.

Related posts

എടിഎം വഴിയുളള പണമിടപാടുകള്‍ക്ക് ഒടിപി വരുന്നു

Aswathi Kottiyoor

*നാരായണ സ്വാമിയെ പൊന്നമ്പല മേട്ടിലേക്ക് കടത്തിവിട്ടത് 3000 രൂപയ്ക്ക്; വനംവകുപ്പിന് ബന്ധമില്ല’.*

Aswathi Kottiyoor

ഉത്തരേന്ത്യയിൽ മഴ കനത്തു ; കരകവിഞ്ഞ് യമുന , ഹിമാചലിലും ഗുജറാത്തിലുമായി 7 പേർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox