24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • 50 ഗ്രാം സ്വർണവുമായി രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
Uncategorized

50 ഗ്രാം സ്വർണവുമായി രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

ആലപ്പുഴ: ആള്‍താമസം ഇല്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍.രാജസ്ഥാൻ സ്വദേശി അബ്ദുള്‍ ഷഫീക്കുള്ളിനെയാണ് 50 ഗ്രാം സ്വർണവുമായി ചേപ്പാട് നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.ചേപ്പാട് വലിയകുഴി റെജി വില്ലയില്‍ മോഷണം നടത്തവേയാണ്കരീലക്കുളങ്ങര പോലീസ് ഇയാളെ പിടികൂടിയത്. പകല്‍ സമയങ്ങളില്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന വാഹനത്തില്‍ കറങ്ങി നടന്ന് ആള്‍താമസമില്ലാത്ത വീടുകളുടെ പൂട്ട് കുത്തിതുറന്ന് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ ആറ് മണിയോടെ മോഷണം നടത്തിയ പ്രതി അടുക്കളവാതില്‍ കുത്തിതുറന്ന് അകത്ത് കടന്ന് മോഷണ ശ്രമം നടത്തവേ നാട്ടുകാര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

Related posts

മണിപ്പൂർ കൃസ്ത്യൻ വംശഹത്യക്കെതിരെ പ്രതിരോധ സംഗമം നടത്തി.

Aswathi Kottiyoor

തൃപ്പൂണിത്തുറ സ്‌ഫോടനം; പ്രതികള്‍ പിടിയില്‍, പിടിയിലായത് മൂന്നാറില്‍ നിന്ന്

Aswathi Kottiyoor

വാടക വീട് തരപ്പെടുത്തി കൊടുക്കാത്തതിന് വീട്ടിൽ കയറി അച്ഛനെയും മകനെയും മർദിച്ചു; യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox