23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൊച്ചി — ബംഗളൂരു വ്യവസായ ഇടനാഴി; കഞ്ചിക്കോട് 1223.8 ഏക്കർ ഏറ്റെടുത്തു
Uncategorized

കൊച്ചി — ബംഗളൂരു വ്യവസായ ഇടനാഴി; കഞ്ചിക്കോട് 1223.8 ഏക്കർ ഏറ്റെടുത്തു

പാലക്കാട്:കൊച്ചി — ബംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രവര്‍ത്തനം അതിവേഗത്തിൽ.പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ആവശ്യമായ 1774.5 ഏക്കറില്‍ 1223.8ഉം ഏറ്റെടുത്തു.ഭൂമി വിട്ടുനല്‍കിയ 1131 പേരില്‍ 783 പേര്‍ക്ക് 1323.59 കോടി രൂപ നഷ്ടപരിഹാരവും നല്‍കി.ബാക്കിയുള്ളവര്‍ക്കായി 500 കോടി കൂടി വേണ്ടിവരും. കൊച്ചി അയ്യമ്ബുഴയില്‍ 850 കോടി രൂപ ചെലവില്‍ 358 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയും പുരോഗമിക്കുന്നുണ്ട്. കിഫ്ബി മുഖേനയാണ് തുക നല്‍കുന്നത്.ഈ വര്‍ഷം അവസാനത്തോടെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതമാണ് ഓഹരി.

പാലക്കാട്, ഇന്റഗ്രേറ്റഡ് മാനുഫാക്ച്ചറിങ് ക്ലസ്റ്ററും (ഐഎംസി) കൊച്ചിയില്‍ കൊച്ചി ഗ്ലോബല്‍ ഇൻഡസ്ട്രീസ് ഫിനാൻസ് ആൻഡ് ട്രേഡ് (ജിഐഎഫ്റ്റി) സിറ്റിയുമാണ് ഉയരുക. ചെന്നൈ–- ബംഗളൂരു വ്യവസായ ഇടനാഴി കോയമ്ബത്തൂര്‍ വഴി കേരളത്തിലേക്ക് ദീര്‍ഘിപ്പിച്ചാണ് 3,600 കോടിയുടെ പദ്ധതി.

10,000 കോടിയുടെ നിക്ഷേപവും 10,000 തൊഴിലവസരവും പ്രതീക്ഷിക്കുന്നതാണ് പദ്ധതി. ദേശീയപാതയോട് ചേര്‍ന്ന വ്യവസായ പാര്‍ക്കില്‍ ഭക്ഷ്യസംസ്കരണം, ഇലക്‌ട്രോണിക്, ഐടി, പരമ്ബരാഗത ഉല്‍പ്പന്നം എന്നിവയുടെ യൂണിറ്റ്, ലോജിസ്റ്റിക് പാര്‍ക്ക്, സംഭരണ കേന്ദ്രം, ശീതീകരണ സംഭരണശാല എന്നിവ വരും.

Related posts

സംസ്ഥാനതല പ്രവൃത്തിപരിചയ മേളയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജോത്സ്നക്ക് ഒന്നാം സ്ഥാനം

Aswathi Kottiyoor

മലയാളി യുവതിയുടെ ഹർജി; വധുവിന് വീട്ടുകാർ നൽകുന്ന സമ്പത്തിൽ ഭർത്താവിന് അവകാശമില്ല, വ്യക്തമാക്കി സുപ്രീം കോടതി

Aswathi Kottiyoor

ചെയ്യാത്ത ഇരട്ടകൊലയ്ക്ക് തടവിൽ കഴിഞ്ഞത് 38 വർഷം, ഒടുവിൽ ഇന്ത്യൻ വംശജന് അമേരിക്കയിലെ ജയിലിൽ ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox