25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ദേശീയപാത വികസനം മുടങ്ങിയിട്ടില്ല; നിര്‍മാണം മുന്നോട്ട്‌
Kerala

ദേശീയപാത വികസനം മുടങ്ങിയിട്ടില്ല; നിര്‍മാണം മുന്നോട്ട്‌

സംസ്ഥാനത്ത് ദേശീയപാത പദ്ധതികളുടെ ജോലി നിർത്തിവച്ചെന്നത് വ്യാജ വാർത്ത. പാലക്കാട്–- -കോഴിക്കോട് ഗ്രീൻഫീൽഡ്, ദേശീയപാത 66 ഉൾപ്പെടെ സംസ്ഥാനത്തെ ​വിവിധ പദ്ധതികളുടെ പ്രവർത്തനങ്ങളെല്ലാം പുരോ​ഗമിക്കുകയാണ്. ദേശീയപാത അതോറിറ്റിയുമായി ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ആശയക്കുഴപ്പമുണ്ടായതാണ് പദ്ധതി മുടങ്ങാൻ കാരണമെന്നാണ് യുഡിഎഫ് പത്രത്തിന്റെ കണ്ടുപിടിത്തം. എന്നാൽ, കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ദേശീയപാത അതോറിറ്റി അധികൃതരുമായി ചർച്ച നടത്തിയിട്ടില്ല. ഈ മാസം നാലിന് ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയുമായി നടത്തിയ ചർച്ചയിൽ എറണാകുളം ബൈപാസ്‌, കൊല്ലം–- ചെങ്കോട്ട പാതയ്‌ക്ക് സംസ്ഥാന വിഹിതം നൽകേണ്ടെന്ന് തീരുമാനിച്ചിരുന്നു.

പകരം സംസ്ഥാനത്തിന്റെ പരിധിയിലുള്ള ഭൂമിയിൽ മണ്ണും കല്ലും ഖനനം നടത്താൻ മുൻഗണനാടിസ്ഥാനത്തിൽ പരിഗണന നൽകണമെന്ന്‌ ​ഗഡ്‌കരി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ജിഎസ്‌ടിയിൽനിന്നും സാമഗ്രികളുടെ സംഭരണത്തിന്റെ റോയൽറ്റിയിൽനിന്നും ദേശീയപാതയുടെ നിർമാണപ്രവർത്തനങ്ങളെ ഒഴിവാക്കണമെന്നും ചർച്ചയിൽ കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനം ഇക്കാര്യങ്ങൾ അം​ഗീകരിക്കുകയും ചെയ്തു. എന്നാൽ, സർക്കാർ ഭൂമിയിൽ ഖനനം നടത്താൻ അനുമതി നൽകണമെങ്കിൽ റവന്യു ചട്ടം പരിഷ്കരിക്കണം. ഇതിനുള്ള നടപടി പുരോ​ഗമിക്കുയാണ്. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ചീഫ്‌ സെക്രട്ടറി വി വേണുവിന്റെ നേതൃത്വത്തിൽ ദേശീയപാത അതോറിറ്റി അധികൃതർ ചർച്ച നടത്തി. ഇതിനിടെയാണ് പദ്ധതി മുടങ്ങിയെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്‌.

കൊല്ലം–- ചെങ്കോട്ട ​ഗ്രീൻഫീൽഡ് പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപന നടപടി പുരോ​ഗമിക്കുന്നതേയുള്ളൂ. എറണാകുളം ബൈപാസിന്റെ വിജ്ഞാപനംപോലുമായിട്ടില്ല. ഈ പദ്ധതി മുടങ്ങിയെന്നും യുഡിഎഫ് പത്രം പറയുന്നുണ്ട്‌. വിഴിഞ്ഞം–- നാവായിക്കുളം ഔട്ടർ റിങ് റോഡിന് സംസ്ഥാന വിഹിതം നൽകുന്ന കാര്യത്തിൽ മാത്രമാണ് ഇനി തീരുമാനമെടുക്കാനുള്ളത്. ഇതിനുള്ള ചർച്ച നടത്താൻ ചീഫ് സെക്രട്ടറിയെ സംസ്ഥാനം ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ദേശീയപാത വികസനം കേരളത്തിൽ വേഗത്തിലാണ്‌ നടക്കുന്നതെന്നും സംസ്ഥാനം മികച്ച പിന്തുണയാണ്‌ നൽകുന്നതെന്നും കേന്ദ്രമന്ത്രിപോലും സമ്മതിച്ചതുമാണ്‌.

Related posts

ജല സെൻസസ്: കേരളത്തിൽ 111 ജലാശയങ്ങളിൽ കയ്യേറ്റം; 83.5% ജലാശയങ്ങളും ഉപയോഗയോഗ്യം.

Aswathi Kottiyoor

പാദമുദ്രകൾ തേടി വിദ്യാർഥികളെത്തും ; പ്രാദേശിക ചരിത്രവും ശേഷിപ്പുകളും സമാഹരിക്കാൻ സമഗ്രശിക്ഷാ കേരളം പദ്ധതി

Aswathi Kottiyoor

സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox