24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ആശങ്ക വേണ്ട; കടം വാങ്ങിയെങ്കിലും ഓണത്തിന് മുമ്പ് ഭക്ഷ്യധാന്യങ്ങൾ സപ്ലൈകോയിലെത്തിക്കും- മന്ത്രി ജി.ആ‍ർ അനിൽ
Uncategorized

ആശങ്ക വേണ്ട; കടം വാങ്ങിയെങ്കിലും ഓണത്തിന് മുമ്പ് ഭക്ഷ്യധാന്യങ്ങൾ സപ്ലൈകോയിലെത്തിക്കും- മന്ത്രി ജി.ആ‍ർ അനിൽ

തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി ഈ മാസം 18ന് മുമ്പ് തന്നെ മുഴുവൻ ഭക്ഷ്യധാന്യങ്ങളും സപ്ലൈകോയിൽ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആ‍ർ അനിൽ. സപ്ളൈക്കോയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ട് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണം ഫെയറിലേക്കുള്ള സാധനങ്ങളെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

സബ്സിഡിയുള്ള ഭക്ഷ്യ സാധനങ്ങൾക്ക് സപ്ലൈക്കോ മാർക്കറ്റുകളിൽ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. എട്ട് വർഷമായി വിലകൂടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം നിലനിൽക്കെയാണ് സപ്ലൈക്കോ വിപണിയിലെ പ്രതിസന്ധി. സബ്സിഡിയുള്ള 13 ഇനങ്ങളിൽ പകുതി സാധനങ്ങളും പലയിടത്തും കിട്ടാനില്ല. ഈ സാഹചര്യത്തിൽ വലിയ വിമർശനം ഉയർന്നതോടെയാണ് ഭക്ഷ്യധാന്യങ്ങളെത്തിക്കാൻ സർക്കാർ ഇടപെടൽ.

അതേ സമയം, ഓണം പ്രമാണിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം ഇന്ന് ആരംഭിച്ചു. വെള്ള, നീല കാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ അഞ്ച് കിലോ വീതം സ്പെഷ്യൽ പുഴുക്കലരിയാകും വിതരണം ചെയ്യുക.

Related posts

വീണ്ടും കടുവ ആക്രമണം; പോത്തിനെ കൊന്നു

Aswathi Kottiyoor

സമ്മിലൂനി സംഗമം നടത്തി

Aswathi Kottiyoor

മകളോടുള്ള സ്നേഹവും സ്ഥലപരിമിതിയും; അടുപ്പുകൂട്ടുന്ന ഷെഡിൽ മൃതദേഹം മറവുചെയ്ത് പിതാവ്

Aswathi Kottiyoor
WordPress Image Lightbox