24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ദുരന്തമുഖത്ത് രക്ഷകരാകാൻ പെൺപടയൊരുങ്ങുന്നു
Kerala

ദുരന്തമുഖത്ത് രക്ഷകരാകാൻ പെൺപടയൊരുങ്ങുന്നു

തീയാളുന്ന ദുർഘട നിമിഷങ്ങൾക്കുമുമ്പില്‍ പാഞ്ഞടുക്കാനും അടർന്നുവീണേക്കാവുന്ന ജീവനുകളെ തിരികെ പിടിക്കാനും കേരളത്തിന്റെ പെൺപടയൊരുങ്ങുന്നു. സംസ്ഥാനത്താദ്യമായി അഗ്നിശമന സേനയിലേക്ക്‌ വനിതാംഗങ്ങൾ എത്തുകയാണ്‌. 87 പേരെയാണ്‌ ആദ്യഘട്ട പരിശീലനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്‌.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ മുഖ്യമന്ത്രി മുൻകൈയെടുത്താണ്‌ ഫയർഫോഴ്‌സിൽ വനിതകളെ നിയമിക്കാനുള്ള തീരുമാനമെടുത്തത്‌. തുടര്‍ന്ന്, ഫയർ വുമൺ തസ്തികയിലേക്ക്‌ പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി. പരീക്ഷയും ശാരീരികക്ഷമതാ പരിശോധനയുമടക്കം കഴിഞ്ഞാണ്‌ ഉദ്യോഗാർഥികളെ തെരഞ്ഞെടുത്തത്‌. സർക്കാർ വനിതകൾക്കായി നിർമിച്ച 100 തസ്തികകളില്‍ കോഴിക്കോട്‌, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 15 വീതവും മറ്റ്‌ ജില്ലാ ആസ്ഥാനങ്ങളിൽ അഞ്ച്‌ ഒഴിവ് വീതവുമാണുള്ളത്‌. ആദ്യഘട്ടത്തിൽ 87 പേരാണ് യോഗ്യത നേടിയത്‌. ആറ്‌ മാസത്തെ കഠിന പരിശീലനത്തിനായി ഉദ്യോഗാർഥികൾ സെപ്‌തംബർ നാലിന്‌ തൃശൂർ വിയ്യൂരിലെ ഫയർ സർവീസ്‌ അക്കാദമിയിലെത്തും. അടുത്ത ആറ്‌ മാസം ഫീൽഡുതല പരിശീലനവുമുണ്ടാകും. പിന്നീട്‌ ജില്ലാ ആസ്ഥാനങ്ങളിൽ ഇവരെ നിയോഗിക്കും.

താമസത്തിനും വിശ്രമത്തിനുമടക്കമുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്‌. കഴിഞ്ഞ ബജറ്റിൽ 50 ലക്ഷം രൂപയാണ്‌ സർക്കാർ ഇതിനായി മാറ്റിവച്ചത്‌. ചിട്ടയായ പരിശീലനത്തിലൂടെ മികവുറ്റ സേനാംഗങ്ങളായി ഇവരെ മാറ്റാനാണ്‌ ലക്ഷ്യമിടുന്നത്. പരിശീലനത്തിന് മുന്നോടിയായി ഫയർഫോഴ്‌സ്‌ മേധാവി കെ പത്മകുമാർ 19ന്‌ വിയ്യൂരിലെത്തി സിലബസും പ്രായോഗിക പരിശീലനവും എന്തെല്ലാമെന്ന്‌ പരിശോധിക്കും.

Related posts

പട്ടികവർഗ്ഗ വകുപ്പിന് കീഴിലെ സ്‌കൂളുകളിൽ ഒന്നാംക്ലാസ് പ്രവേശനം

Aswathi Kottiyoor

48 ആശുപത്രികളിൽ പീഡിയാട്രിക് സംവിധാനങ്ങൾ ഒരുക്കും

Aswathi Kottiyoor

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ബി ദേവാനന്ദ് അന്തരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox