25.2 C
Iritty, IN
October 4, 2024
  • Home
  • Iritty
  • കീഴ്പ്പള്ളിയിൽ പുലിയിറങ്ങിയതായി ആഭ്യൂഹം; കാൽപ്പാടുകളിൽ സ്ഥിരീകരണം വരുത്താതെ വനം വകുപ്പ്
Iritty

കീഴ്പ്പള്ളിയിൽ പുലിയിറങ്ങിയതായി ആഭ്യൂഹം; കാൽപ്പാടുകളിൽ സ്ഥിരീകരണം വരുത്താതെ വനം വകുപ്പ്

ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി അത്തിക്കലിൽ ജനവാസ മേഖലയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. വനം വകുപ്പധികൃതർ എത്തി സ്ഥലത്തെ കാൽപ്പാടുകൾ പരിശോധിച്ചെങ്കിലും പുളിയുടേതാണെന്ന സ്ഥിരീകരണം ഉണ്ടായില്ല. ആലക്കൽ ജോണിയുടെ വീട്ടിലേക്കുള്ള വഴിയിലാണ് കഴിഞ്ഞ ദിവസം പുളിയുടേതെന്നു തോന്നിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയത്. വനം വകുപ്പ് ദ്രുത ക്രമർമ്മ സേന മേഖലയിൽ പരിശോധന നടത്തി. എന്നാൽ മഴപെയ്തതിനാൽ കാൽ പാടുകൾ തിരിച്ചറിയാൻ കഴിയാത വിധം മാറി പോയിരുന്നതാണ് സ്ഥിരീകരണത്തിന് പ്രയാസം നേരിട്ടത്.
വ്യാഴാഴ്ച രാവിലെ വീട്ടിലേക്കുള്ള വഴിയിൽ വലിയ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ജോണി വനം വകുപ്പിന് വിവരം അറിയിക്കുകയായിരുന്നു. രാവിലെ തന്നെ വിവരം അറിയിച്ചിട്ടും വനം വകുപ്പ് അധികൃതർ എത്തിയത് വൈകിട്ടായിരുന്നു.അപ്പോഴേക്കും മഴ ചെയ്തതുകൊണ്ട് കാൽപ്പാടുകൾ ഭാഗികമായി മാഞ്ഞിരുന്നു. ഏകദേശം 15 സെന്റീമീറ്ററോളം വലിപ്പം വരുന്ന കാൽപ്പാടുകൾ ആണ് ഉണ്ടായിരുന്നതെന്ന് ജോണി പറഞ്ഞു. രാത്രി പതിനൊന്നരയോടെ വീണ്ടും വനം വകുപ്പ് അധികൃതർ എത്തിയെങ്കിലും കാൽപ്പാടുകൾ പൂർണമായി മാഞ്ഞുപോയ നിലയിലായിരുന്നു. പുലിയുടെത് എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വന്യമൃഗത്തിന്റെ കാൽപ്പാടുകൾ തന്നെയാണെന്ന് നിഗമനത്തിലാണ് നാട്ടുകാർ. നേരത്തെ കടുവയും മലയോര മേഖലയിൽ വൻ ആശങ്ക ഉണ്ടാക്കിയിരുന്നു. ജനവാസ മേഖലയിൽ കണ്ട മൃഗം കടുവയാണെന്ന് സ്ഥിരീകരിക്കാൻ ദിവസങ്ങൾ എടുത്തിരുന്നു. വന മേഖലയോട് ചേർന്ന ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ വ്യാപകമായി ഇറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കുകയാണ്. വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ എല്ലാ പ്രദേശങ്ങൾ വഴിയാണ് ഇവ വ്യാപകമായി എത്തുന്നത്.

Related posts

പ​യ​ഞ്ചേ​രി മു​ക്കി​ൽ ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ഫി​ക് സി​ഗ്ന​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി.

Aswathi Kottiyoor

വിഷുക്കോടിയും പച്ചക്കറി കിറ്റും നൽകി

Aswathi Kottiyoor

കല്ലുവയലിലെ കട്ടക്കയത്തിൽ സാബു (50) നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox