23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മണര്‍കാട് പളളി പെരുന്നാള്‍; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിവെയ്ക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി –
Uncategorized

മണര്‍കാട് പളളി പെരുന്നാള്‍; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിവെയ്ക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി –

കോട്ടയം:മണര്‍കാട് പളളി പെരുന്നാള്‍ പ്രമാണിച്ച്‌ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി പള്ളി അധികൃതര്‍.ഉപതെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെക്കുന്നതാകും ഉചിതം. പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുന്നുന്ന നാനാജാതി മതസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് തടസമാകുമെന്നും മണര്‍കാട് പള്ളി സഹവികാരി ജെ. മാത്യു മണവത്ത് പറഞ്ഞു.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ആവശ്യം മുന്നണികളും ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം തിടുക്കത്തിലായതായി മന്ത്രി വി.എൻ വാസവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സെപ്റ്റബര്‍ ഒന്ന് മുതല്‍ എട്ടുവരെയാണ് മണര്‍കാട് പള്ളിയിലെ എട്ടുനോമ്ബ് പെരുന്നാള്‍. ഇതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കും. പെരുന്നാളിന്റെ സമാപന ദിവസമായ എട്ടിനാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. ഇക്കാര്യം കണക്കിലെടുത്താണ് മുന്നണികള്‍ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കമെന്ന ആവശ്യം മുന്നോട്ടു വെക്കുന്നത്.

അതേസമയം തീയതി മാറ്റിവയ്‌ക്കണമെന്ന മുന്നണികളുടെ ആവശ്യത്തിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി.സെപ്റ്റംബര്‍ 5ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ഇന്ന് മുതല്‍ ആഗസ്റ്റ് 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.നാമനിര്‍ദേശ പത്രികകളുടെ സൂഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്.

Related posts

കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു

രാജ്യത്ത് പാചകവാതക വില 100 രൂപ കുറച്ചു; വനിതാ ദിന സമ്മാനമെന്ന് പ്രധാനമന്ത്രി

Aswathi Kottiyoor

ജാഗ്രത, പൊന്മുടിയില്‍ വീണ്ടും പുള്ളിപ്പുലിയിറങ്ങി, ഇത്തവണ സ്കൂളിന് സമീപം; വനംവകുപ്പ് അന്വേഷണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox