23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൺസ്യൂമർഫെഡ്‌ സമ്മാനക്കൂപ്പൺ പുറത്തിറക്കി
Kerala

കൺസ്യൂമർഫെഡ്‌ സമ്മാനക്കൂപ്പൺ പുറത്തിറക്കി

ഓണക്കാലത്ത്‌ കൺസ്യൂമർഫെഡ് നടപ്പിലാക്കുന്ന സമ്മാനമഴ പദ്ധതിയുടെ കൂപ്പൺ പ്രകാശനവും ആദ്യ വിൽപ്പനയും ചെയർമാൻ എം മെഹബൂബ് നിർവഹിച്ചു. 1000 രൂപയ്ക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക്‌ ലഭിക്കുന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളാണ് കൺസ്യൂമർഫെഡ് ഒരുക്കിയിട്ടുള്ളത്.

ആഗസ്‌ത്‌ 10 മുതൽ സെപ്‌തംബർ 20 വരെ നീളുന്ന സമ്മാന പദ്ധതിയിൽ എറണാകുളം മേഖലയിലെ 17 ത്രിവേണികളും 7 മെഡിക്കൽ ഷോപ്പുകളും ഉൾപ്പെടും. ചടങ്ങിൽ കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ അഡ്വ. പി എം ഇസ്‌മയിൽ അധ്യക്ഷനായി. എറണാകുളം മേഖലാ മാനേജർ അനിൽ പി സക്കറിയ, മാനേജിംഗ് ഡയറക്‌ടർ എം സലിം, മേഖലാ ഡെപ്യൂട്ടി മാനേജർ ടി കെ നവീൻ എന്നിവർ സംസാരിച്ചു.

Related posts

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല സംഘം വിദേശത്തേക്ക്

Aswathi Kottiyoor

മഴ: എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Aswathi Kottiyoor

കുപ്പിവെള്ളത്തിന് 20 രൂപ തന്നെ; സർക്കാർ അപ്പീൽ തള്ളി ഹൈക്കോടതി.

Aswathi Kottiyoor
WordPress Image Lightbox