24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഓൺലൈൻ തട്ടിപ്പ് ; യുവതിയുടെ പരാതിയിൽ കേസ്
Uncategorized

ഓൺലൈൻ തട്ടിപ്പ് ; യുവതിയുടെ പരാതിയിൽ കേസ്

വളപട്ടണം. ഓൺലൈൻ തട്ടിപ്പിൽ വഞ്ചിക്കപ്പെട്ട യുവതിയുടെ പരാതിയിൽ കേസ് .ഫെയിസ് ബുക്ക് വഴി ഡോക്ടറാണെന്ന് പരിചയപ്പെടുത്തി യുവതിയുടെ പണം തട്ടിയെടുത്തുവെന്ന പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. ഫെയ്സ് ബുക്ക് അക്കൗണ്ടിൽ ഇംഗ്ലണ്ടിലെ ഡോ.റൊണാൾഡ് വിൽസൺ ആണെന്നു പരിചയപ്പെടുത്തി ബന്ധം സ്ഥാപിച്ച വിരുതനാണ്അഴീക്കോട് മായിലാത്തടം സ്വദേശിനിയായ 34 കാരിയുടെ പണം തട്ടിയെടുത്തത്. സൗഹൃദം സ്ഥാപിച്ച വിരുതൻഇക്കഴിഞ്ഞ ഏഴിന് യുവതിയോട്ഒരു ഗിഫ്റ്റ് അയക്കുന്നുണ്ടെന്നും കൈപ്പറ്റണമെങ്കിൽ നികുതി ഇനത്തിൽ 38,000 രൂപ അയക്കണമെന്നും അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പണംഅയച്ച് കൊടുക്കുകയും തൊട്ടടുത്ത ദിവസം
ഡൽഹി എയർ പോർട്ടിൽ നിന്നും വിളിക്കുകയാണെന്നും 10 കിലോയുടെ
പാഴ്സൽ വന്നിട്ടുണ്ടെന്നും അതിൽ വിദേശ കറൻസിയായ 40,000 പൗണ്ട് ഉണ്ടെന്നും നിങ്ങളുടെ കൈയിൽ ലഭിക്കണമെങ്കിൽ നികുതിയായി1,50,000 രൂപ കൂടി വേണമെന്നും അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ
യുവതി സ്വർണം പണയം വെച്ച് 1,50,000 രൂപയും അയച്ച് കൊടുത്തു. യുവതിരണ്ട് തവണ കളിലായി 1,88,000 രൂപ ബേങ്ക് അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തിട്ടും പിന്നീട് സമ്മാനം അയച്ചുകൊടുക്കുകയോ അയച്ചുകൊടുത്ത പണം തിരികെ ക്കൊടുക്കാതെയും വഞ്ചിച്ചതായി യുവതി നൽകിയ പരാതിയിലാണ് കേസെടുത്തത്

Related posts

ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു, പാക് സ്വദേശിയായ ഭീകരനെ വധിച്ചു; മേജ‍ർ അടക്കം 5 സൈനികർക്ക് പരിക്ക്

Aswathi Kottiyoor

‘ഇത്തരത്തിൽ പുറത്തു പോരേണ്ടി വന്നതിൽ വിഷമം, സിദ്ധാർത്ഥന്റെ മരണത്തിന് ശേഷം പരാതി കിട്ടിയിട്ടില്ല’: മുൻ വിസി

Aswathi Kottiyoor

മുഖ്യമന്ത്രി സഭയിൽ പറഞ്ഞതെല്ലാം പച്ചക്കള്ളം, കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം’; വി.ഡി സതീശന്‍

Aswathi Kottiyoor
WordPress Image Lightbox