22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Uncategorized

വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പയ്യന്നൂർ : പയ്യന്നൂരിൽ വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കോറോം കൂര്‍ക്കരയില്‍ നിരമ്പില്‍ അറക്ക് സമീപത്തെ തയ്യില്‍ തമ്പായിയാണ്(73) മരിച്ചത്. പരേതനായ കാട്ടൂര്‍ ദാമോദരന്റെ ഭാര്യയാണ്.

ഇന്ന് പുലര്‍ച്ചെ 12.30നാണ് ഇവരെ വീടിന് സമീപത്തെ വയലിലുള്ള കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കമിഴ്ന്നു കിടക്കുന്ന വിധത്തില്‍ വെള്ളത്തില്‍ പൊങ്ങിയ നിലയിലായിരുന്നു.

പയ്യന്നൂര്‍ അഗ്നിശമനനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്.

മക്കള്‍: സുനില്‍കുമാര്‍(സുധി), സുരേഷ്(ഗള്‍ഫ്). മരുമക്കള്‍: ഷീജ, രേഷ്മ.സഹോദരങ്ങള്‍: സച്ചിദാനന്ദന്‍, കാര്‍ത്യായനി, രോഹിണി, സരോജിനി, മീനാക്ഷി.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം കൂര്‍ക്കരയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

Related posts

മട്ടന്നൂർ നഗരസഭ കൗൺസിലർ കെ വി പ്രശാന്ത് അന്തരിച്ചു

Aswathi Kottiyoor

9ാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; 20കാരനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

Aswathi Kottiyoor

രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തും; കേരളത്തില്‍ ഇനി പത്രികാ സമര്‍പ്പണത്തിന് മൂന്ന് ദിവസം…

Aswathi Kottiyoor
WordPress Image Lightbox