21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മകനെ ലഭിക്കാനുള്ള ആഗ്രഹത്തിൽ ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; യുവാവ് പിടിയിൽ
Kerala Uncategorized

മകനെ ലഭിക്കാനുള്ള ആഗ്രഹത്തിൽ ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; യുവാവ് പിടിയിൽ

മുംബൈ ∙ മകനെ ലഭിക്കാനുള്ള ആഗ്രഹത്തിൽ ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. കല്യാണിൽ നിന്ന് 4 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലു പെൺകുട്ടികളുടെ പിതാവായ നാസിക് സ്വദേശി കച്ച്റു വാഗ്മാരെയാണ് (32) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ കല്യാൺ റെയിൽവേ സ്റ്റേഷനു സമീപം കളിച്ചുകൊണ്ടിരുന്ന ആൺകുട്ടിയെയാണ് ഭക്ഷണവും പലഹാരങ്ങളും നൽകി വശത്താക്കി വാഗ്മാരെ ഒപ്പം കൂട്ടിയത്.
മകനെ കാണാതെ കുട്ടിയുടെ പിതാവ് റെയിൽവേ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷൻ പരിസരത്തെ സിസിടിവി പരിശോധിച്ചപ്പോൾ കുട്ടിയുമായി വാഗ്മാരെ നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചു. പിന്നീട്, ജൽനയിലേക്കുള്ള ട്രെയിനിൽ കയറാൻ കല്യാൺ സ്റ്റേഷനിൽ കുട്ടിയോടൊപ്പം വീണ്ടും എത്തിയപ്പോഴാണ് പിടിയിലാകുന്നത്.

Related posts

കലോത്സവത്തിനിടയിലെ പ്രശ്നങ്ങളിൽ സമഗ്രാന്വേഷണം വേണമെന്ന് കേരള സർവകലാശാല

Aswathi Kottiyoor

തക്കാളി വില കുതിക്കുന്നു; കർണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സെഞ്ച്വറി കടന്നു

Aswathi Kottiyoor

തളിക്കുളം ഹാഷിദ കൊലക്കേസിൽ ഭ‍ർത്താവിന് ജീവപര്യന്തം; ക്രൂരമായ കൊലപാതകം നടന്നത് പ്രസവം കഴിഞ്ഞ് 18-ാം ദിവസം

Aswathi Kottiyoor
WordPress Image Lightbox