24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആശുപത്രികളിലെ പരാതിപരിഹാരത്തിന്‌ ത്രിതല സംവിധാനം
Kerala

ആശുപത്രികളിലെ പരാതിപരിഹാരത്തിന്‌ ത്രിതല സംവിധാനം

സർക്കാർ ആശുപത്രികളിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പരാതികൾ പരിഹരിക്കാൻ ത്രിതല സംവിധാനമൊരുക്കുമെന്ന്‌ മന്ത്രി വീണാ ജോർജ്‌. ആശുപത്രിതലത്തിന്‌ പുറമെ ജില്ലാ, സംസ്ഥാന പരാതി പരിഹാര സമിതികളുമുണ്ടാകും. ആശുപത്രി അധികൃതരും പുറത്തുനിന്നുള്ള പ്രതിനിധികളും ഉൾപ്പെട്ടതാകും സമിതി. നിയമസഭയിൽ ആരോഗ്യ പ്രവർത്തക, ആശുപത്രി സംരക്ഷണ ഭേദഗതി ബിൽ സംബന്ധിച്ച ചർച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു മന്ത്രി.രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ഇടപെടൽ സംബന്ധിച്ചുള്ള പ്രോട്ടോകോൾ തയ്യാറാക്കും.

ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയെന്നതാണ്‌ നിലപാട്‌. എല്ലാ ജില്ലകളിലും സുരക്ഷാ ഓഡിറ്റ്‌ നടത്തിയിരുന്നു. ആരോഗ്യ ഡയറക്ടറേറ്റിന്‌ കീഴിലുള്ള 96 ആശുപത്രിയിൽ ഇതിനകം സിസിടിവികൾ സ്ഥാപിച്ചെന്നും മന്ത്രി പറഞ്ഞു. ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്‌ക്ക്‌ വിട്ടു.

Related posts

ഷാപ്പുകൾക്കൊപ്പം കള്ളുചെത്ത്‌ തൊഴിലും നവീകരിക്കും : മന്ത്രി എം ബി രാജേഷ്‌

Aswathi Kottiyoor

എൽഡിസി റാങ്ക്‌ പട്ടിക ഇന്ന്‌ അംഗീകരിക്കും

Aswathi Kottiyoor

റിപ്പോ 6.50%തന്നെ: വളര്‍ച്ചാ അനുമാനം 6.50ശതമാനത്തില്‍ നിലനിര്‍ത്തി

Aswathi Kottiyoor
WordPress Image Lightbox