24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ നാളെ അടച്ചിടും
Kerala

സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ നാളെ അടച്ചിടും

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ബുധനാഴ്‌‌ച സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ അടച്ചിടും. സ്‌‌റ്റേറ്റ്‌ ഐടി എംപ്ലോയീസ്‌ യൂണിയന്റെ (എസ്‌ഐടിഇയു)യും ഫോറം ഓഫ്‌ അക്ഷയ സെന്റർ എന്റൺപ്രണേഴ്‌സിന്റെ (എഫ്‌എസിഇ)യും നേതൃത്വത്തിലാണ്‌ സമരം.

അക്ഷയ കേന്ദ്രങ്ങളിൽ അനാവശ്യ പരിശോധനയും നിയന്ത്രണവും അവസാനിപ്പിക്കുക, സേവന നിരക്ക്‌ പരിഷ്‌കരിക്കുക, അംഗീകൃത സംരംഭക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കുക, സംസ്ഥാനത്തെ മുഴുവൻ ഓൺലൈൻ സേവനങ്ങളും ഇ– ലിറ്ററസി പ്രോഗ്രാമുകളും അക്ഷയയിലൂടെ മാത്രം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരമെന്ന്‌ എസ്‌ഐടിഇയു സംസ്ഥാന ജനറൽ സെക്രട്ടറി പി പി അബ്ദുൾ നാസർ കോഡൂർ, എഫ്‌എസിഇ ജില്ലാ പ്രസിഡന്റ്‌ മഹർഷാ കളരിക്കൽ, അഷ്‌റഫ്‌ പട്ടാക്കൽ, കെ പി ഷിഹാബ്‌, പി ജയസുധ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related posts

തുറമുഖ വകുപ്പ്- മാരിടൈം ബോർഡ് പ്രിസം ഓൺലൈൻ നിക്ഷേപക സംഗമം ഇന്ന് (ഏപ്രിൽ 6)

Aswathi Kottiyoor

മൂന്ന് ലക്ഷം അമ്മമാർക്ക് ‘ലിറ്റിൽ കൈറ്റ്‌സ്’ യൂണിറ്റുകൾ വഴി സൈബർ സുരക്ഷാ പരിശീലനം

കടലിലേക്ക് ഇനി നടന്നുപോകാം; കേരളത്തിലെ 9 ജില്ലകളിൽ ‘ഫ്ളോട്ടിംഗ് ബ്രിഡ്‌ജ് ‘ ഒരുങ്ങുന്നു

Aswathi Kottiyoor
WordPress Image Lightbox