22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തും; ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ
Kerala

ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തും; ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ

1960ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള സർക്കാർ ഭൂപതിവ് നിയമ (ഭേദഗതി) ബിൽ 2023ന്റെ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു. നടപ്പു നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. കൃഷി ആവശ്യത്തിനും വീട് നിർമാണത്തിനും അനുവദിച്ച ഭൂമിയിൽ നടത്തിയ മറ്റു വിധത്തിലുള്ള വിനിയോഗം ക്രമപ്പെടുത്തുന്നതിന്‌ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥയാണ് ബിൽ വഴി കൊണ്ടുവരുന്നത്.

ഇതു സംബന്ധിച്ച് ചട്ടങ്ങൾ ഉണ്ടാക്കാനുള്ള അധികാരം നൽകുന്ന വ്യവസ്ഥകൾകൂടി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 10ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ഭേദഗതി കൊണ്ടുവരുന്നത്.

Related posts

ഇന്‍ഡിഗോ എയര്‍ലൈന്‍സ്: തിരുവനന്തപുരം-ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ചു

Aswathi Kottiyoor

സജ്ജീകരണങ്ങള്‍ ഒരുക്കിയത് പാഴായി; കീഴ്പള്ളി സാ​മൂ​ഹിക ആ​രോ​ഗ്യകേന്ദ്രത്തില്‍ ഡയാലിസിസ് യൂനിറ്റിന് അനുമതിയില്ല

Aswathi Kottiyoor

കനത്ത മഴയിൽ കണ്ണൂർ ജില്ലയിൽ വൻ നാശനഷ്ടം

Aswathi Kottiyoor
WordPress Image Lightbox