സിനിമയിലും കാർട്ടൂൺകളിലും മാത്രം കണ്ട് പരിചയമുള്ള പൊലീസ് സ്റ്റേഷൻ നേരിട്ട് കാണാൻ കിട്ടിയ അവസരം കുട്ടികൾ കൗതുകത്തോടെയാണ് നോക്കി കണ്ടത്. കാക്കിയോടുള്ള പേടി അൽപ്പ സമയം നിശബ്ദതയ്ക്ക് വഴിയൊരുക്കിയെങ്കിലും നിമിഷങ്ങൾക്കകം പേടിയെല്ലാം പമ്പ കടന്നു.
പൊലീസുകാർ മിട്ടായി വിതരണം ചെയ്തു കുട്ടികളെ കയ്യിലെടുത്തു. പോലീസ് സ്റ്റേഷനിൽ എസ്ഐമാരായ പ്രജീഷ്, സുഭാഷ്ബാബു, പ്രശോബ്, റെനിസ്റ്റീഫൻ, ഷാജി, എന്നിവരും വനിതാ പോലീസും ചേർന്നാണ് വിദ്യാത്ഥികളെ മധുരം നൽകി സ്വീകരിച്ചത്. ലോക്കപ്പും വിലങ്ങും തോക്കുമെല്ലാം ഉദ്യോഗസ്ഥർ കുട്ടികൾക്ക് പരിചയപ്പെടുത്തി.
സ്റ്റേഷന്റെ പ്രവർത്തന ശൈലി പൊലീസുകാർ കുട്ടികൾക്കു മുമ്പിൽ വിശദീകരിച്ചു. എസ്ഐ പവിത്രൻ വിദ്യാർഥികൾക്ക്ക്ലാസ്സെടുത്തു. പൊതു സ്ഥാപനങ്ങളെ പരിചിതമാക്കാൻ ലക്ഷ്യമിട്ടുള്ള സ്കൂൾ സമ്പർക്ക പരിപാടിയുടെ ഭാഗമായിട്ടാണ് വിദ്യാർത്ഥികളെ സ്റ്റേഷൻ സന്ദർശനത്തിനെത്തിച്ചതെന്ന് അദ്ധ്യാപകർ പറഞ്ഞു.
പോലീസുകാർക്കൊപ്പം കേക്ക് മുറിച്ചു മധുരം പങ്കിട്ട ശേഷം ആണ് കുട്ടിപട്ടാളം സ്റ്റേഷൻ വിട്ടത്. സ്കൂൾ മാനേജർ E-mail ബാബു, അദ്ധ്യാപകരായ സീമ, രജിമ, സിനു, റീജ, രമ്യ ടീച്ചർ, ആനന്ദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.