21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • വിനോദയാത്രയ്ക്ക് കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി, പാലത്തിൽ നിന്ന് തള്ളിയിട്ടു; രക്ഷപ്പെട്ട് പെൺകുട്ടി
Uncategorized

വിനോദയാത്രയ്ക്ക് കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി, പാലത്തിൽ നിന്ന് തള്ളിയിട്ടു; രക്ഷപ്പെട്ട് പെൺകുട്ടി

ബെം​ഗളൂരു: കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി വിനോദയാത്രയ്ക്ക് പോയ യുവാവ് മൂവരേയും കൊലപ്പെടുത്താൻ ശ്രമിച്ചു. ആന്ധ്രയിലാണ് സംഭവം. പാലത്തിന് മുകലിൽ നിന്ന് കാമുകിയേയും കുഞ്ഞുങ്ങളേയും തള്ളിയിട്ടെങ്കിലും പത്ത് വയസ്സുകാരി തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. അമ്മയുടെ കാമുകനായ ഉലവ സുരേഷ് എന്നയാളാണ് ഇവരെ തള്ളിയിട്ട് കൊല്ലാൻ നോക്കിയത്. ഗുണ്ടൂരിലെ തടപ്പള്ളി സ്വദേശികളാണ് ഇവർ. രാജമഹേന്ദ്രവാരത്തേക്ക് വിനോദയാത്ര പോകാനെന്ന പേരിലാണ് കാമുകിയേയും കുഞ്ഞുങ്ങളെയും കൂട്ടി സുരേഷ് രാവുലപള്ളത്ത് എത്തിയത്. തുടർന്ന് ഫോട്ടോ എടുക്കാനെന്ന പേരിൽ ഇവരെ പാലത്തിന് മുകളിൽ കയറ്റി നിർത്തി പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ആന്ധ്രയിലെ രാവുലപള്ളത്ത് ഗൗതമി- ഗോദാവരി പുഴയ്ക്ക് മുകളിലുള്ള പാലത്തിൽ നിന്നാണ് തള്ളിയിട്ട് കൊല്ലാൻ നോക്കിയത്. എന്നാൽ കൂട്ടത്തിലുള്ള പത്ത് വയസ്സുകാരി പാലത്തിന് അരികിലുള്ള പൈപ്പിൽ തൂങ്ങിക്കിടന്ന് രക്ഷപ്പെടുകയായിരുന്നു. പൈപ്പിൽ തൂങ്ങിക്കിടന്ന് കുട്ടി ഉടുപ്പിന്‍റെ പോക്കറ്റിലുള്ള ഫോണെടുത്ത് 100-ൽ വിളിക്കുകയും സ്ഥലത്തേയ്ക്ക് അതിവേഗം എത്തിയ പൊലീസ് പൈപ്പിൽ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. എന്നാൽ പുഴയിൽ വീണ അമ്മയേയും കുഞ്ഞിനേയും ഒഴുക്കിൽപെട്ട് കാണാതാവുകയും ചെയ്തു. അമ്മയ്ക്കും ഒരു വയസ്സുള്ള കുഞ്ഞിനും വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

Related posts

മണ്ണിടിഞ്ഞുവീണ് അപകടം; 3 പേർക്ക് പരിക്ക്, ഒരു തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി, സംഭവം മലപ്പുറത്ത്

Aswathi Kottiyoor

പതിനൊന്നുകാരിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം.

Aswathi Kottiyoor

‘തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ വികസനം, മാസ്റ്റർ പ്ലാൻ പൂർണമായും നടപ്പാക്കണം’: ശശി തരൂർ എം പി

Aswathi Kottiyoor
WordPress Image Lightbox