22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ദേവാലയങ്ങളിലും കടകളിലും മോഷണം; മൂന്നംഗ സംഘം പിടിയിൽ
Uncategorized

ദേവാലയങ്ങളിലും കടകളിലും മോഷണം; മൂന്നംഗ സംഘം പിടിയിൽ

ദേവാലയങ്ങളിലും കടകളിലും മോഷണം നടത്തുന്ന സംഘത്തെ അറസ്റ്റ് ചെയ്തു. കൊമ്പനാട് ചുരമുടി പള്ളിയ്ക്ക് സമീപം മാലിക്കുടി വീട്ടില്‍ അഖില്‍ എല്‍ദോസ് (27), ചുരമുടി ഭാഗത്ത് കൊട്ടിശ്ശേരിക്കുടി വീട്ടില്‍ ആല്‍വിന്‍ ബാബു (24), കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ രജീഷ് (26) എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്.മീമ്പാറ പാല്‍ സൊസൈറ്റി, ജംഗ്ഷനിലെ കടകള്‍, അക്വഡേറ്റിന് സമീപം ഇല്ലത്തെ അമ്പല ഭണ്ഡാരം എന്നിവിടങ്ങളില്‍ ഈ സംഘം മോഷണം നടത്തിയെന്ന് പൊലീസ് പറഞ്ഞു. കൂടാതെ കോടനാട് പളളിപ്പടി മാര്‍ മല്‍കെ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി ഓഫീസ് കെട്ടിടത്തിനകത്തു നിന്നും 40,600 രൂപയും, വാണിയപ്പടി പഞ്ചേശ്വര മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഭണ്ഡാരത്തില്‍ നിന്നും 1000ത്തോളം രൂപയും ഇവര്‍ മോഷ്ടിച്ചു.

Related posts

സിദ്ധാര്‍ത്ഥന്‍റെ മരണം; ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി, മുഖ്യപ്രതിയുമായി ഹോസ്റ്റലിൽ തെളിവെടുപ്പ്

Aswathi Kottiyoor

മിക്‌സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്ക്

Aswathi Kottiyoor

പ്രശസ്തനായ ബോഡി ബില്‍ഡര്‍ ഹൃദയസ്തംഭനം മൂലം മരിച്ചു…

Aswathi Kottiyoor
WordPress Image Lightbox