23.9 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ആര്‍.എല്‍.വി രഘുനാഥ് കഥകളിക്കിടെ കുഴഞ്ഞു വീണു മരിച്ചു
Uncategorized

ആര്‍.എല്‍.വി രഘുനാഥ് കഥകളിക്കിടെ കുഴഞ്ഞു വീണു മരിച്ചു

ആലപ്പുഴ: കഥകളി നടൻ ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

കഥകളിയുടെ പുറപ്പാടില്‍ പങ്കെടുത്ത ശേഷം ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങില്‍ അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രഘുനാഥ് മഹിപാലിനെ ഉടന്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേല്‍ മഹിപാലിന്റെയും രതിയുടെയും മകനാണ്.

Related posts

വിശ്വമാനവികതയുടെ വക്താവ്; ഇന്ന് ശ്രീനാരായണഗുരു ജയന്തി;

Aswathi Kottiyoor

അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

‘ഇനി നമ്പറുകളും…’; വന്‍ തീരുമാനങ്ങളുമായി കെഎസ്ആര്‍ടിസി, അറിയേണ്ടതെല്ലാം

Aswathi Kottiyoor
WordPress Image Lightbox