23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കാറില്‍ മത്സരയോട്ടം, യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം, കരിങ്കല്ല് ഉപയോഗിച്ച് കാര്‍ തകര്‍ത്തു
Uncategorized

കാറില്‍ മത്സരയോട്ടം, യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം, കരിങ്കല്ല് ഉപയോഗിച്ച് കാര്‍ തകര്‍ത്തു

തൃശൂർ കൊടുങ്ങല്ലൂരിൽ മത്സര ഓട്ടം നടത്തിയ കാർ യാത്രക്കാർ തമ്മിൽ സംഘർഷം, കാർ കല്ലുകൊണ്ട് അടിച്ചു തകർത്തു. ദേശീയപാത 66-ൽ കൊടുങ്ങല്ലൂരിൽ ചന്തപ്പുരക്ക് സമീപം ഞായറാ‍ഴ്ച വൈകീട്ടായിരുന്നു സംഭവം.
വടക്ക് ഭാഗത്ത് നിന്നും അമിതവേഗതയിൽ വന്ന രണ്ട് കാറുകളിലൊന്നിന് നേരെയായിരുന്നു അക്രമം.തൃപ്രയാറിൽ വെച്ച് നേരത്തെ രണ്ട് കാർ യാത്രക്കാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് കൊടുങ്ങല്ലൂരിലുണ്ടായ അക്രമം.ഫിയറ്റ് പുന്തോ കാറിലെത്തിയവർ മാരുതി റിറ്റ്സ് കാറിൻ്റെ ചില്ലുകൾ കരിങ്കല്ലുകൊണ്ട് അടിച്ചു തകർക്കുകയായിരുന്നു.സംഭവം നടന്നയുടനെ രണ്ട് കാറുകളും സ്ഥലം വിട്ടെങ്കിലും റിറ്റ്സ് കാർ അടിച്ചു തകർത്തവർ സഞ്ചരിച്ച കാർ മതിലകത്ത് വെച്ച് അപകടത്തിൽപ്പെട്ടു. തുടർന്ന് കാർ ഓടിച്ചിരുന്ന പത്താഴക്കാട് സ്വദേശി അസീമിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ ശ്രീനാരായണപുരം സ്വദേശികളായ എട്ടു പേർക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Related posts

♦️മാത്യു കുഴൽനാടൻ ആളുകളെ വിമർശിക്കില്ല തേജോവധം ചെയ്തിട്ട് തിരിഞ്ഞോടും: മന്ത്രി എംബി രാജേഷ്🛑

Aswathi Kottiyoor

മൊബൈൽ ചാർജറിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു

Aswathi Kottiyoor

കേരളത്തില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox