24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നെടുങ്കണ്ടം തൂവൽ അരുവിയിലെ വെള്ളച്ചാട്ടത്തിൽ 19, 16 വയസ്സുള്ള വിദ്യാർഥികൾ മരിച്ച നിലയിൽ
Uncategorized

നെടുങ്കണ്ടം തൂവൽ അരുവിയിലെ വെള്ളച്ചാട്ടത്തിൽ 19, 16 വയസ്സുള്ള വിദ്യാർഥികൾ മരിച്ച നിലയിൽ

നെടുങ്കണ്ടം∙ ഇടുക്കി നെടുങ്കണ്ടത്ത് രണ്ട് വിദ്യാർഥികളെ വെള്ളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂവൽ അരുവിയിലെ വെള്ളച്ചാട്ടത്തിനു സമീപമാണ് വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിൻ സജി (19), ആദിയാർപുരം കുന്നത്തുമല അനില (16) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇരുവരും തൂവൽ വെള്ളച്ചാട്ടത്തിലെത്തിയതെന്നാണ് വിവരം. സെബിൻ സജി ‍ഡിഗ്രി വിദ്യാർഥിയും അനില പ്ലസ് വൺ വിദ്യാർഥിനിയുമാണ്.

രണ്ടു പേർ അപകടത്തിൽപ്പെട്ടെന്ന സംശയത്തെ തുടർന്ന് രാത്രി വൈകിയും നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. വെള്ളച്ചാട്ടത്തിനു സമീപത്തുനിന്ന് യുവാവും യുവതിയും എത്തിയ ബൈക്കും ചെരിപ്പും കണ്ടെത്തിയതാണ് അപകടത്തിൽപ്പെട്ടെന്ന സംശയത്തിനു കാരണം. തുടർന്ന് രാത്രി 11 മണിയോടെ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. മണിക്കൂറുകൾക്കു ശേഷം രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി.ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം ഇവ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Related posts

*ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം, വേണമെന്ന നിലപാടിൽ മുഖ്യമന്ത്രി

Aswathi Kottiyoor

കേളകം ചെട്ടിയാംപറമ്പ് ജനവാസ മേഖലയിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ ഷൂട്ടർസംഘം വെടിവെച്ച് കൊന്നു

Aswathi Kottiyoor

അയോധ്യ പ്രാണപ്രതിഷ്ഠ; അവധി പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി നിയമവിദ്യാര്‍ത്ഥികള്‍

Aswathi Kottiyoor
WordPress Image Lightbox