24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നൈപുണ്യവിദ്യാഭ്യാസം സാധ്യമാക്കാൻ സംസ്ഥാനത്തെ സ്‌കൂളുകളിൽ സ്‌കിൽ ഡവലപ്‌മെന്റ്‌ സെന്ററുകൾ
Kerala

നൈപുണ്യവിദ്യാഭ്യാസം സാധ്യമാക്കാൻ സംസ്ഥാനത്തെ സ്‌കൂളുകളിൽ സ്‌കിൽ ഡവലപ്‌മെന്റ്‌ സെന്ററുകൾ

സ്‌കൂൾ വിദ്യാർഥികൾക്കും പഠനം കഴിഞ്ഞിറങ്ങിയവർക്കും നൈപുണ്യവിദ്യാഭ്യാസം സാധ്യമാക്കാനായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 236 സ്‌കിൽ ഡവലപ്‌മെന്റ്‌ സെന്ററുകൾ ആരംഭിക്കാൻ തീരുമാനം. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള ഓരോ സ്‌കിൽ ഡവലപ്‌മെന്റ്‌ സെന്ററുകളിലും 25 പേർ വീതമുള്ള രണ്ടു ബാച്ച്‌ ആരംഭിക്കാനാണ്‌ സംസ്ഥാന സർക്കാർ ഉത്തരവ്‌. ഓരോ ബാച്ചിലും കുറഞ്ഞത്‌ 15 പേരെങ്കെിലും ഉണ്ടായിരിക്കണം. സംവരണ മാനദണ്ഡങ്ങളും ബാധകമായിരിക്കും. സ്‌കൂളുകളുടെ തെരഞ്ഞെടുപ്പ്‌ ചുമതല ജില്ലാ പഞ്ചായത്തുകൾക്കാണ്‌.

എസ്‌എസ്‌എൽസി കഴിഞ്ഞ പരമാവധി 23 വയസ്‌ വരെയുള്ളവർക്കാണ്‌ പ്രവേശനം. സംസ്ഥാനത്ത്‌ വൊക്കേഷണൽ ഹയർ സെക്കൻഡറികളിൽ തൊഴിൽ നൈപുണ്യ കോഴ്‌സുകൾ വർഷംതോറും പൂർത്തിയാക്കുന്നത്‌ 30000 കുട്ടികൾ മാത്രമാണെന്നതും എന്നാൽ എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി കഴിയുന്ന ഒമ്പത്‌ ലക്ഷം കുട്ടികളിൽ ഭൂരിഭാഗവും പഠനകാലത്ത്‌ തൊഴിൽ നൈപുണ്യം സാധ്യമാക്കുന്നില്ലെന്നതിനാലാണ്‌ പഠനം കഴിഞ്ഞവരെ കൂടി ഉൾപ്പെടുത്തി വിദ്യാലയ സൗകര്യങ്ങൾ ഉൾപ്പെടുത്തി സ്‌കിൽ ഡവലപ്‌മെന്റ്‌ സെന്റർആരംഭിക്കുന്നത്‌. സ്‌കൂളുകളിലെ സാധാരണ ക്ലാസുകളെ ബാധിക്കാത്തവിധം പൊതു- പ്രാദേശിക അവധി ദിനങ്ങൾ, ശനി, ഞായർ, മറ്റു ലഭ്യമായ സമയങ്ങൾ പ്രയോജനപ്പെടുത്തി പ്രത്യേക പരിശീലന മൊഡ്യൂൾ അടിസ്ഥാനമാക്കിയാണ്‌ ക്ലാസുകൾ.

ലഭിക്കുന്നത്‌ സ്‌കിൽ സർട്ടിഫിക്കറ്റ്‌; കോഴ്‌സ്‌ സൗജന്യം

കോഴ്‌സ്‌ വിജയകരമാക്കുന്നവർക്ക്‌ കേന്ദ്ര സർക്കാരിന്റെ അംഗീകൃത സ്‌കിൽ സർട്ടിഫിക്കറ്റ്‌ ലഭിക്കും. ഇതിന്റെ ചുമതല വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാവിഭാഗത്തിനാണ്‌. കോഴ്‌സ്‌ സൗജന്യമാണ്‌. സെക്യൂരിറ്റി ഡെപ്പൊസിറ്റായി 1000 രൂപ ഇടാക്കും. പിന്നീട്‌ തിരിച്ചു നൽകും.

കോ ഓർഡിനേറ്ററെ നിയമിക്കും.

സ്‌കൂളുകളിലെ സ്‌കിൽ സെന്ററുകളുടെ ചുമതല പ്രിൻസിപ്പൽ, പ്രധാനാധ്യപാകർക്കായിരിക്കും. ഇവരെ സഹായിക്കാൻ കരാർ അടിസ്ഥാനത്തിൽ സ്‌കിൽ സെന്റർ കോ- ഓർഡിനേറ്ററെ നിമിക്കും.

നടത്തിപ്പിന്‌ പ്രത്യേക സമിതി

സ്‌കിൽ സെന്ററുകളുടെ നടത്തിപ്പിന്‌ പൊതുവിദ്യാഭ്യാസം, തൊഴിൽ, വ്യവസായം, തദ്ദേശം എന്നീ വകുപ്പുകളുടെ ഏകോപനത്തിനായി ഈ വകുപ്പുകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി പ സംസ്ഥാന ഓർഗനൈസിങ്‌ സമിതി രൂപികരിക്കും. ജില്ല, സ്‌കൂൾ തലത്തിലും പ്രത്യേക സമിതി രൂപീകരിക്കണം.

പ്രധാന കോഴ്‌സുകൾ

ഫിറ്റ്‌നസ്‌ ട്രെയിനർ, ടെലികോം ടെക്‌നീഷ്യൻ, എ ഐ ഡിവൈസ്‌ ഇൻസ്‌റ്റലേഷൻ ഓപ്പറേറ്റിങ്, കാർഗോ ഹാൻഡലർ, ഡ്രോൺ സർവീസ്‌ ടെക്‌നീഷ്യൻ, ഫുഡ്‌ സർവീസ്, കിസാൻ ഡ്രോൺ ഓപ്പറേറ്റിങ്‌ , ഇലക്ട്രിക്‌ വെഹിക്കിൾ സർവീസ്‌ ടെക്‌നീഷ്യൻ, ഗ്രാഫിക്‌ ഡിസൈൻ, ആഭരണ ഡിസൈൻ തുടങ്ങി 25 ലേറെ ആധുനിക ടെക്‌നോളജി അനുബന്ധ കോഴ്‌സ്‌ ഉണ്ടാകും.

Related posts

ഒ​റ്റ ദി​വ​സം കൊ​ണ്ട് 5.05 ല​ക്ഷം പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി കേ​ര​ളം

Aswathi Kottiyoor

നാളെ കണ്ണൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു

Aswathi Kottiyoor

ഐസ്​ക്രീമിന്‍റെ നികുതി കുത്തനെ കൂട്ടി കേന്ദ്രസർക്കാർ.

Aswathi Kottiyoor
WordPress Image Lightbox