30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നിയമസഭാമണ്ഡലങ്ങളിൽ സപ്ലൈകോ ഓണച്ചന്ത ; 250 കോടിയുടെ വിൽപ്പന ലക്ഷ്യം
Kerala

നിയമസഭാമണ്ഡലങ്ങളിൽ സപ്ലൈകോ ഓണച്ചന്ത ; 250 കോടിയുടെ വിൽപ്പന ലക്ഷ്യം

ഓണക്കാലത്ത്‌ അവശ്യസാധനങ്ങളുടെ വിലപിടിച്ചുനിർത്താൻ ഓണച്ചന്തകളുമായി സപ്ലൈകോ. ഓണച്ചന്തയുടെ സംസ്ഥാന ഉദ്‌ഘാടനം തിരുവനന്തപുരം നായനാർ പാർക്കിൽ 18ന്‌ പകൽ 3.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജില്ലാ ചന്തകൾ 19ന്‌ ആരംഭിക്കും. 23മുതൽ നിയമസഭാമണ്ഡലാടിസ്ഥാനത്തിൽ പ്രത്യേക ചന്തയും തുടങ്ങുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

250 -കോടിയുടെ വിറ്റുവരവാണ്‌ ലക്ഷ്യമിടുന്നത്‌. മിൽമ, കേരഫെഡ്, കുടുംബശ്രീ എന്നിവയുടെ സ്റ്റാളുകൾ ജില്ലാമേളയിൽ ഉണ്ടാകും. പ്രാദേശിക കർഷകരിൽനിന്നും സംഭരിക്കുന്ന പച്ചക്കറികളും ലഭ്യമാക്കും. പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ ജീവനക്കാർക്ക് 500,- 1000- രൂപ നിരക്കിലുള്ള കൂപ്പണുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യും. 20 കൂപ്പൺ ഒരുമിച്ചെടുക്കുന്നവർക്ക്‌ ഒരു കൂപ്പൺ സൗജന്യമായി നൽകും. സബ്സിഡി സാധനങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾ 5 മുതൽ 50 ശതമാനംവരെ വിലക്കുറവിൽ ലഭിക്കും. പത്തിനകം അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. സപ്ലൈകോയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി ഓണം മേളകളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Related posts

കേരളത്തില്‍ ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

നവകേരളീയം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെ

Aswathi Kottiyoor

പൊലീസിന് മന്ത്രിയുടെ മുന്നറിയിപ്പ്; ‘ജാഗ്രത വേണം, ഇല്ലെങ്കിൽ അപ്പോൾ പറയാം’.

Aswathi Kottiyoor
WordPress Image Lightbox