24.5 C
Iritty, IN
July 16, 2024
  • Home
  • Uncategorized
  • സഹപ്രവര്‍ത്തകയ്ക്ക് സഹായഹസ്തവുമായി ഹരിത കര്‍മ സേനാംഗങ്ങള്‍
Uncategorized

സഹപ്രവര്‍ത്തകയ്ക്ക് സഹായഹസ്തവുമായി ഹരിത കര്‍മ സേനാംഗങ്ങള്‍

കേളകം:സഹപ്രവര്‍ത്തകയുടെ വീട്ട് പണിക്കുള്ള സഹായത്തിനും ഹരിതകര്‍മസേനാംഗങ്ങള്‍. കേളകം ഗ്രാമപഞ്ചായത്ത് വെളളൂന്നിയിലെ നെല്ലിനില്‍ക്കുംകാലായി സുമ ദിനേശന്‍റെ വീട് നിര്‍മാണത്തിനാണ് കേളകം ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ സേനാംഗങ്ങള്‍ എത്തിയത്.

വെള്ളൂന്നി സ്വദേശിയായ നെല്ലിനില്‍ക്കുംകാലായില്‍ സുമ ദിനേശന് ലൈഫ് ഭവന നിര്‍മാണ പദ്ധതിയില്‍ വീട് അനുവദിച്ചിരുന്നു.

ഈ വീട് നിര്‍മാണത്തിന് സഹായവുമായാണ് കേളകം ഗ്രാമപഞ്ചായത്തിലെ 13 ഓളം വരുന്ന ഹരിത കര്‍മ സേനാംഗങ്ങള്‍ എത്തിയത്. തറയില്‍ മണ്ണ് നിറക്കാൻ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാൻ ഇല്ലായിരുന്നു. ഇത് മനസിലാക്കിയ മറ്റ് അംഗങ്ങളാണ് സഹ പ്രവര്‍ത്തകയെ സഹായിക്കാൻ രംഗത്തുവന്നത്.

കണ്‍സോഷ്യം സെക്രട്ടറി റഹിയാനത്ത് അടയ്ക്കാത്തോട്, ബിന്ദു, റെജി, റോസമ്മ ജോര്‍ജ് , ഷീജ ആന്‍റണി, വത്സ ഉമേശൻ, രമ്യ പി.ജെ. ഷരീഫ റഷീദ്, പി.കെ. സിന്ധു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തറയില്‍ മണ്ണ് നിറയ്ക്കുന്ന പ്രവര്‍ത്തനം നടത്തിയത്.

Related posts

‘ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് ആലോചിക്കുന്നു, ക്രമസമാധാന ചുമതല പൊലീസിന് നൽകും’: അമിത് ഷാ

Aswathi Kottiyoor

ലോക്സഭ തെരഞ്ഞെടുപ്പ്; കേളകം പോലീസ് സ്റ്റേഷനിൽ സർവകക്ഷിയോഗം ചേർന്നു.

Aswathi Kottiyoor

സംസ്ഥാനത്ത് വീണ്ടും റെഡ് അലേര്‍ട്ട്; എട്ട് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത*

Aswathi Kottiyoor
WordPress Image Lightbox