24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ ആരോഗ്യ വിഭാഗം റെയ്ഡ്; പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി
Uncategorized

കണ്ണൂരിൽ ആരോഗ്യ വിഭാഗം റെയ്ഡ്; പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി

കണ്ണൂർ: കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം താവക്കര, ആയിക്കര പ്രദേശത്തെ ഹോട്ടലുകളില്‍ പരിശോധന നടത്തി. സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ബിന്ദുവിന്റെ നേതൃത്വത്തില്‍ 11 ഹോട്ടലുകളില്‍ വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ മൂന്ന് ഹോട്ടലുകളില്‍ വൃത്തിഹീനമായ രീതിയിലുള്ള സാഹചര്യമായിരുന്നുവെന്നും അവിടെ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തതായും സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ബിന്ദു പറഞ്ഞു.

പുതിയ ബസ് സ്റ്റാന്‍ഡിലെ അന്നപൂര്‍ണ്ണ, വൃന്ദാവന്‍, ആയിക്കരയിലെ ഹന്‍സ ഫൈസല്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.വി. സീമ, എന്‍. ഷീന തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Related posts

ടൈംസ് ഹയർ എജ്യുക്കേഷൻ ഇംപാക്ട് റാങ്കിങിൽ അമൃത വിശ്വവിദ്യാപീഠം ഇന്ത്യയിൽ ഒന്നാമത്

Aswathi Kottiyoor

ബസുകളുടെ അമിത വേഗം; കണ്ണൂരിൽ രണ്ടു ദിവസത്തിനുള്ളിൽ 35 കേസുകൾ

Aswathi Kottiyoor

5 വയസ്സില്‍ താഴെ പ്രായമുളള കുട്ടികൾക്കെല്ലാം ആധാർ, വലിയ നേട്ടവുമായി വയനാട്, കേരളത്തിൽ ആദ്യം

Aswathi Kottiyoor
WordPress Image Lightbox