24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • യാത്രയ്ക്കിടെ സാധനങ്ങള്‍ മോഷണം പോകുന്നത് റെയില്‍വേയുടെ വീഴ്ച്ചയല്ല: സുപ്രീംകോടതി
Kerala

യാത്രയ്ക്കിടെ സാധനങ്ങള്‍ മോഷണം പോകുന്നത് റെയില്‍വേയുടെ വീഴ്ച്ചയല്ല: സുപ്രീംകോടതി

യാത്രക്കാരുടെ സാധനങ്ങള്‍ മോഷണം പോകുന്നത് റെയില്‍വേ സേവനങ്ങളുടെ പോരായ്മയായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി.സുപ്രീം കോടതി ജൂണ്‍ മാസത്തില്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ എല്ലാ സോണുകള്‍ക്കും ആര്‍പിഎഫിനും റെയില്‍വേ ഈ നിര്‍ദേശം കൈമാറി.

ട്രെയിന്‍ യാത്രയ്ക്കിടെ തന്റെ വിലപ്പെട്ട വസ്തുക്കള്‍ മോഷണം പോയെന്ന് അറിയിച്ച് യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ റെയില്‍വേ ഒരുലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ശരിവെച്ചു. എന്നാല്‍, റെയില്‍വേയുടെ അപ്പീലില്‍ സുപ്രീംകോടതി ഈ വിധി റദ്ദാക്കി. സാധനങ്ങള്‍ മോഷണം പോകുന്നത് സേവനങ്ങളുടെ അപര്യാപ്തയാകുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ അധികൃതര്‍ പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്.

യാത്രയ്ക്കിടെ തന്റെ അരയിലെ ബെല്‍റ്റില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം മോഷണം പോയെന്ന് ചൂണ്ടിക്കാണിച്ചാണ് സുരേന്ദര്‍ ബോല കോടതിയെ സമീപിച്ചത്. യാത്രയ്ക്കിടെ പണം നഷ്ടപ്പെട്ടത് റെയില്‍വേ സേവനങ്ങളുടെ പോരായ്മയാണെന്ന വാദം കോടതി അംഗീകരിച്ചു. എന്നാല്‍, യാത്രക്കാര്‍ക്ക് സ്വന്തം സാധനങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാത്തതിന് റെയില്‍വേ എങ്ങനെ ഉത്തരവാദി ആകുമെന്ന് സുപ്രീംകോടതി ചോദിച്ചു.

Related posts

ലോകത്തിൽ അപകടകരമായ അവസ്ഥയുളള അണക്കെട്ടുകളിൽ ഒന്നാമത് മുല്ലപ്പെരിയാർ; സുപ്രീം കോടതി

Aswathi Kottiyoor

നഷ്ടപരിഹാരം പാക്കേജിൽ ഉടക്കി ചർച്ച വഴിമുട്ടി കരിന്തളം- വയനാട് 400 കെ.വി ലൈൻ വലിക്കൽ പ്രവ്യത്തി;കർമ്മ സമിതി ഭാരവാഹികളുമായുള്ള ചർച്ച പരാജയം

Aswathi Kottiyoor

സ്കൂളുകളിൽ 6005 അധിക തസ്തിക കൂടി

Aswathi Kottiyoor
WordPress Image Lightbox