23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പാഠ്യപദ്ധതിയുടെ മറവില്‍ കാവിവല്‍ക്കരണമാണ് നടക്കുന്നതെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍
Uncategorized

പാഠ്യപദ്ധതിയുടെ മറവില്‍ കാവിവല്‍ക്കരണമാണ് നടക്കുന്നതെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍

മിത്ത് വിവാദങ്ങളില്‍ എന്‍എസ്‌എസ് ഉള്‍പ്പെടെയുളള ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വരുമ്ബോള്‍ മുമ്ബ് പറഞ്ഞ നിലപാടില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സ്പീക്കര്‍.

പാഠ്യപദ്ധതി പരിഷ്‌കാരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അതിന്റെ മറവില്‍ നടക്കുന്നത് കാവിവല്‍ക്കരണമാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ സംഭാവനകള്‍ ഇല്ലാതെയാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സംവാദവും ചര്‍ച്ചയും വിയോജിപ്പുമാണ് ജനാധിപത്യത്തില്‍ പ്രധാനം ഭരണഘടനയുണ്ടായത് ഒരു സുപ്രഭാതത്തിലല്ലെന്നും ഷംസീര്‍ പറഞ്ഞു. ഇന്ത്യ മതരാഷ്ട്രമല്ലെന്നും ഭിന്നിപ്പുണ്ടാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് ഓരോ കുട്ടിയും ഇന്ന് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന സാംസ്‌കാരമാണ് കേരളത്തിന്റേത്. മനുഷ്യരെ സ്‌നേഹിക്കുന്നവരാണ് നമ്മളെന്നും പറഞ്ഞു. ശാസ്ത്രം സത്യമാണ്. അത് പ്രചരിപ്പിക്കുക എന്നാല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ലെന്നും മതനിരപേക്ഷ വാദിയാവുകയെന്നതാണ് നാം എടുക്കേണ്ട പ്രതിജ്ഞയെന്നും എല്ലാ ജാതി മതസ്ഥര്‍ക്കും ഒന്നിച്ചിരിക്കാനും അഭിപ്രായം പറയാനും കഴിയണമെന്നും ഷംസീര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളെ പിടിക്കണം, അതിലൂടെ തലമുറയെ പിടിക്കണം, അതിലൂടെ തങ്ങളുടെ ഹിഡന്‍ അജണ്ട നടപ്പിലാക്കണം, അതിനാണ് ചിലര്‍ ശ്രമിക്കുന്നത്. മഹാത്മാഗാന്ധിയെ കൊലപെടുത്തിയതാണ്, എന്നാല്‍ മരിച്ചുവെന്ന് വരുത്തനാണ് ശ്രമമെന്നും ഷംസീർ കൂട്ടിച്ചേർത്തു.

വിശ്വാസത്തിന്റെ പേരില്‍ വര്‍ഗീയത അഴിച്ചുവിടരുത്. ഇന്ത്യ ഒരു മതരാഷ്ട്രമല്ല, ഭിന്നിപ്പുണ്ടാക്കാൻ ഒരാളെയും അനുവദിക്കരുത്. വസ്തുതകള്‍ അല്ലാത്ത കാര്യങ്ങള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കരുത്. വിശ്വാസത്തിെന്റെ മറവില്‍ വര്‍ഗീയത അഴിച്ചുവിടുന്നത് കണ്ടു നില്‍ക്കാനാവില്ല. മതേതരത്വമെന്നാല്‍ മതനിരാസമല്ല. ശാസത്രപ്രോത്സാഹനം വിശ്വാസത്തെ തള്ളല്‍ അല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Related posts

സോളാർ ഒത്തുതീർപ്പ്; ‘ടിപി കേസും സോളാറും തമ്മിൽ ബന്ധമില്ല, എല്ലാ ചർച്ചയും ഉമ്മൻചാണ്ടിയുടെ അറിവോടെ’: തിരുവഞ്ചൂർ

Aswathi Kottiyoor

‘ലിനി ത്യാഗത്തിന്റെ പ്രതീകം, നാടിൻ്റെ അഭിമാനം’; സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പിൽ കെ.കെ. ശൈലജ

Aswathi Kottiyoor

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി: അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച

Aswathi Kottiyoor
WordPress Image Lightbox