24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പേയിങ് ഗസ്റ്റായ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ശൗചാലയദൃശ്യങ്ങള്‍ പകര്‍ത്തി; 16-കാരനെതിരെ കേസ്
Uncategorized

പേയിങ് ഗസ്റ്റായ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ശൗചാലയദൃശ്യങ്ങള്‍ പകര്‍ത്തി; 16-കാരനെതിരെ കേസ്

ചക്കരക്കല്ല്: വീട്ടില്‍ പേയിങ് ഗസ്റ്റായി കഴിയുന്ന വിദ്യാര്‍ഥിനിയുടെ ശൗചാലയ ദൃശ്യങ്ങള്‍ മൊബെല്‍ ഫോണില്‍ പകര്‍ത്തിയ 16-കാരനെതിരേ ചക്കരക്കല്ല് പോലീസ് കേസെടുത്തു. അഞ്ചരക്കണ്ടിയില്‍ ജൂണ്‍ 19 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിലാണ് സംഭവം.

മെഡിസിന് പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് കേസെടുത്തത്. യുവതി താമസിച്ചുവന്ന വീട്ടിലെ 16-കാരനാണ് ശൗചാലയ ദൃശ്യങ്ങള്‍ മൊബെല്‍ ഫോണില്‍ പകര്‍ത്തിയത്. കഴിഞ്ഞ ദിവസമാണ് കുളിമുറിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ മൊബെല്‍ ഫോണ്‍ കണ്ടത്. മൊബെല്‍ ഫോണ്‍ ക്യാമറ ഓണ്‍ചെയ്ത നിലയിലായിരുന്നു.

സംഭവത്തില്‍ ചക്കരക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സ്റ്റേഷന്‍ എസ്.ഐ. എം.കെ.പവനന്‍ പറഞ്ഞു

Related posts

പുലർച്ചെ 3 ആരംഭിക്കുന്ന അധ്വാനം, കൊവിഡ് കാലത്തടക്കം കൈവിടാത്ത ശീലം, വീണ്ടും പുരസ്കാര നേട്ടത്തിൽ ക്ഷീരകർഷകൻ

Aswathi Kottiyoor

നിർത്താതെ ചീറിപ്പാഞ്ഞ് വെള്ള സ്വിഫ്റ്റ് കാർ, വട്ടം വെച്ച് കെഇഎംയു സംഘം; അകത്ത് 5 യുവാക്കൾ, 4 കിലോ കഞ്ചാവും!

Aswathi Kottiyoor

സ്വകാര്യ സ്കൂളുകൾക്ക് നികുതിഭാരം; 3000 സ്കൂളുകൾക്കു ബാധകം, നോട്ടിസ് അയച്ചുതുടങ്ങി

Aswathi Kottiyoor
WordPress Image Lightbox