24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മുതലപ്പൊഴിയിൽ വീണ്ടും അപകടം; 20 പേർ അടങ്ങുന്ന വള്ളം മറിഞ്ഞു |
Uncategorized

മുതലപ്പൊഴിയിൽ വീണ്ടും അപകടം; 20 പേർ അടങ്ങുന്ന വള്ളം മറിഞ്ഞു |

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. 20 പേർ അടങ്ങുന്ന വള്ളം മറിഞ്ഞു. രണ്ടുപേരെരക്ഷപ്പെടുത്തി. അവശേഷിക്കുന്നവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു.

ജാഗ്രത മുന്നറിയിപ്പുകൾ ഉള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിലൂടെയുള്ള കടലിൽപോക്ക് പൂർണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി. കടലിൽ പോകരുതെന്ന മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾ അവഗണിക്കുന്നു. ഈ പശ്ചാത്തലത്തിൽ മുതലപ്പൊഴിയിൽ കർശനമായി വിലക്ക് നടപ്പാക്കണം. മത്സ്യത്തൊഴിലാളി സംഘടനകളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനം. കഴിഞ്ഞ ഞായറാഴ്ച മുതലപ്പൊഴിയിൽ വീണ്ടും അപകടമുണ്ടായി. നാല് പേരുമായി കടലിൽ പോയ വള്ളമാണ് മറിഞ്ഞത്. ലാൽസലാം സഖാവ് എന്ന താങ്ങുവള്ളത്തിന്റെ കൂട്ടുവള്ളമാണ് അപകടത്തിൽപ്പെട്ടത്. പൊഴിമുഖത്തെ ശക്തമായ തിരയിൽപ്പെട്ട് നാല് പേരുണ്ടായിരുന്ന ചെറുവള്ളം മറിയുകയായിരുന്നു.

വള്ളത്തിലുണ്ടായിരുന്ന പുതുക്കുറുച്ചി സ്വദേശി ബിജു കടലിൽ വീണെങ്കിലും ഉടൻ നീന്തിക്കയറി. പിന്നാലെ മത്സ്യബന്ധന വകുപ്പിന്റെ ബോട്ടിൽ ഇദ്ദേഹത്തെ ഹാർബറിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. കാര്യമായ പരിക്കുകൾ ഇദ്ദേഹത്തിനില്ല. മറ്റ് മൂന്ന് പേരും സുരക്ഷിതരാണ്. പുലിമുട്ടിലെ നിർമ്മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങൾ നടക്കുമ്പോഴാണ് അപകടങ്ങൾ തുടർച്ചയാകുന്നത്.

Related posts

കൊട്ടിയൂർ ചപ്പമല ജനവാസ മേഖലയിൽ കടുവയെ കണ്ട സംഭവം: സ്ഥലത്ത് കാമറ സ്ഥാപിച്ച് നിരീക്ഷിക്കുമെന്ന് വനം വകുപ്പ് |

Aswathi Kottiyoor

ലെബനനിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു; മരിച്ചവരില്‍ 35 പേര്‍ കുഞ്ഞുങ്ങള്‍

Aswathi Kottiyoor

അങ്കണവാടി കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ വിഹിതവും നിഷേധിച്ച്‌ കേന്ദ്രം പ്രതികാരം ചെയ്യുന്നു’; കണക്കുമായി സിപിഎം

Aswathi Kottiyoor
WordPress Image Lightbox