24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മുഖംമൂടി ധരിച്ച 4 പേർ വാനിലെത്തി, കുതറിയോടി കുട്ടി
Uncategorized

കണ്ണൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മുഖംമൂടി ധരിച്ച 4 പേർ വാനിലെത്തി, കുതറിയോടി കുട്ടി

കണ്ണൂർ∙ കക്കാട് സ്കൂളിൽ പോവുകയായിരുന്ന 15 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. വാനിലെത്തിയ നാലംഗ സംഘമാണു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നു രാവിലെ ഒൻപതുമണിക്കു വീടിനടുത്തുള്ള ആളൊഴിഞ്ഞ ഇടവഴിയിൽ വച്ചാണു സംഭവം നടന്നത്.

വാനിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി കുതറിയോടുകയായിരുന്നു. മുഖംമൂടി ധരിച്ച നാലുപേരാണു വാഹനത്തിലുണ്ടായിരുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനു മുൻപും പരിസരത്തു മറ്റൊരു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി പൊലീസിന് ലഭിച്ചിരുന്നു.

Related posts

രുചികരമായ ഭക്ഷണം നൽകിയില്ല: മഹാരാഷ്ട്രയിൽ യുവാവ് അമ്മയെ കൊന്നു

Aswathi Kottiyoor

ഭക്തിയുടെ നിറവിൽ ചക്കുളത്ത് കാവിൽ പൊങ്കാല നേദിച്ച് ആയിരങ്ങൾ

Aswathi Kottiyoor

‘ആളനക്കവും സെക്യൂരിറ്റിയും ഉള്ളപ്പോഴാണ്’ തിരുവില്വാമല ക്ഷേത്രത്തിൽ ഓടിളക്കി മോഷണം, ഒരു ലക്ഷത്തിലധികം രൂപ പോയി

Aswathi Kottiyoor
WordPress Image Lightbox