25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നയതീരുമാനം വരുംമുൻപ് സ്വകാര്യ വെറ്ററിനറി കോളജ് തുടങ്ങാൻ നീക്കം
Uncategorized

നയതീരുമാനം വരുംമുൻപ് സ്വകാര്യ വെറ്ററിനറി കോളജ് തുടങ്ങാൻ നീക്കം

തിരുവനന്തപുരം∙ കേരളത്തിൽ വെറ്ററിനറി മേഖലയിൽ ആദ്യമായി സ്വകാര്യ കോളജ് കൊല്ലത്ത് തുടങ്ങാൻ നീക്കം. സംസ്ഥാനത്ത് കാർഷിക–മൃഗസംരക്ഷണ മേഖലകളിൽ സ്വകാര്യ കോളജുകൾക്ക് ഇതുവരെ സർക്കാർ അനുമതി നൽകിയിട്ടില്ല. കോളജ് തുടങ്ങാൻ സന്നദ്ധതയറിയിച്ച് മന്ത്രി ചിഞ്ചുറാണിക്കു ലഭിച്ച 6 അപേക്ഷകൾ തുടർപരിശോധനയ്ക്കായി മൃഗസംരക്ഷണ സെക്രട്ടറിക്ക് കൈമാറി. സർക്കാരിലും എൽഡിഎഫിലും നയപരമായി ചർച്ച ചെയ്യാതെയാണ് നീക്കമെന്ന് ആക്ഷേപമുണ്ട്. 15 ഏക്കറിൽ കുറയാത്ത ഭൂമി ഉണ്ടെങ്കിൽ വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പ്രകാരം സ്വകാര്യ മേഖലയിൽ വെറ്ററിനറി കോളജുകൾ തുടങ്ങാം എന്നാണ് കേന്ദ്ര നിർദേശം.
മൃഗസംരക്ഷണ വകുപ്പിന്റെ വാർത്താ വിഭാഗം മേധാവി കൂടിയായ പ്രിൻസിപ്പൽ ട്രെയിനിങ് ഓഫിസർ കഴിഞ്ഞ മാസം 12 ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് വെറ്ററിനറി മേഖലയിൽ കോളജ് ആരംഭിക്കുന്നതിനെക്കുറിച്ച് മന്ത്രി ചിഞ്ചുറാണിയുടെ പേരിലുള്ള പരാമർശം ഉൾപ്പെടുത്തിയത്. വിവാദമായതോടെ മന്ത്രിയുടെ ഓഫിസ് ഇടപെട്ടു. തുടർന്ന് ഇതു തിരുത്തി പുതിയത് പുറത്തിറക്കി.

Related posts

അച്ഛൻ മരിച്ചതിന് പിന്നാലെ അമ്മയും പോയി, അനാഥരായി രണ്ട് കുട്ടികൾ; ഇടിത്തീ പോലെ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസും

Aswathi Kottiyoor

രണ്ടില‌യോ പോയി, ഇനി ഓട്ടോയെങ്കിൽ ഓട്ടോ; ചിഹ്നം അംഗീകരിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം

Aswathi Kottiyoor

ദുരിതപൂർണമായി ​ഗസ്സയിലെ അൽഷിഫ ആശുപത്രി; മോർച്ചറികളും പ്രവർത്തനം നിലച്ചു

Aswathi Kottiyoor
WordPress Image Lightbox