24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ന്നു; ഡിജിപിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി
Uncategorized

മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ന്നു; ഡിജിപിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി

മണിപ്പൂരില്‍ ഭരണസംവിധാനം തകര്‍ന്ന അവസ്ഥയിലെന്ന് സുപ്രീംകോടതി. ക്രമസമാധാനം തകര്‍ന്ന നിലയിലാണ് മണിപ്പൂര്‍. ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പിലാക്കുമെന്ന് സുപ്രീംകോടതി ചോദിച്ചു. മണിപ്പൂരില്‍ കലാപം രൂക്ഷമായപ്പോള്‍ പൊലീസ് മേധാവി എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദിച്ച സുപ്രീംകോടതി ഡിജിപി നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്.കേസ് പരിഗണിക്കവെ, പൊലീസ് തന്നെ ആള്‍ക്കൂട്ടത്തിന് കൈമാറിയതായി യുവതി മൊഴി നല്‍കി. മണിപ്പൂര്‍ കത്തുമ്പോള്‍ പൊലീസ് ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ഈ മാസങ്ങളിലെല്ലാം ഡിജിപി അത് കണ്ടെത്താന്‍ ശ്രദ്ധിച്ചോ? ഡിജിപി എന്താണ് ചെയ്തത്? പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തോ? തുടങ്ങിയ ചോദ്യങ്ങളും കോടതി ചോദിച്ചു. മണിപ്പൂര്‍ പൊലീസ് അന്വേഷണം നടത്താന്‍ പര്യാപതമല്ലെന്ന് പറഞ്ഞ കോടതി, 6000ത്തിലധികം എഫ്ഐആറില്‍ ഏഴ് അറസ്റ്റ് മാത്രം രേഖപ്പെടുത്തിയതില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.

Related posts

15 സീറ്റുകളില്‍ സിറ്റിങ് എംപിമാർ, ഒരു സീറ്റിൽ പിന്നീട് തീരുമാനം; കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റി പട്ടികയായി

Aswathi Kottiyoor

വടകരക്കടുത്ത് വാഹനാപകടം; നിടുമ്പൊയിൽ സ്വദേശികൾക്ക് പരിക്ക് –

Aswathi Kottiyoor

കാസർഗോഡ് കുമ്പളയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ച് വഴിയാത്രികൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox