ആകാശത്ത് ഇന്ന് അതിഭീമന്‍ ചാന്ദ്രക്കാഴ്ച. ഈ മാസം രണ്ടുതവണ സൂപ്പര്‍മൂണ്‍ പ്രതിഭാസം ദൃശ്യമാകുമെന്ന പ്രത്യേകതയുമുണ്ട്. ആഗസ്റ്റ് 30ന് ആണ് ഈ മാസത്തെ രണ്ടാമത്തെ സൂപ്പര്‍മൂണ്‍. ഇന്നത്തെ സൂപ്പര്‍മൂണ്‍ ഇന്ത്യയിലും ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ചന്ദ്രന് ഭൂമിയോട് അടുത്തു വരുന്ന സമയത്താണ് സൂപ്പര്‍മൂണ്‍ കാഴ്ചയുണ്ടാകുന്നത്. സാധാരണ കാണുന്നതില്‍ നിന്ന് 8% അധികം വലുപ്പവും 16% അധികം പ്രകാശവും ചന്ദ്രനുണ്ടാകും. ഇന്ത്യയില്‍ ഇന്ന് രാത്രി 12 മണിക്ക് ശേഷമാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം ആരംഭിക്കുക. നാളെ പുലര്‍ച്ചെ 2.41 വരെ ഇത് നീണ്ടുനില്‍ക്കും.
- Home
- Uncategorized
- ആകാശത്ത് ഇന്ന് അതിഭീമന്‍ ചാന്ദ്രക്കാഴ്ച; ഈ മാസം രണ്ടുതവണ സൂപ്പര്‍മൂണ്‍