24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കിയെന്ന കുറ്റം; നടൻ സുരാജിന് എതിരെ കേസ്
Uncategorized

അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കിയെന്ന കുറ്റം; നടൻ സുരാജിന് എതിരെ കേസ്

കൊച്ചി ∙ അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കി എന്ന കുറ്റത്തിന് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 11.30ന് പാലാരിവട്ടം പൈപ്പ് ലൈൻ റോഡിനു സമീപമായിരുന്നു അപകടം.

സുരാജ് ഓടിച്ചിരുന്ന കാർ മലപ്പുറം മഞ്ചേരി സ്വദേശി ശരത്ത് ഓടിച്ച ബൈക്കിലാണ് ഇടിച്ചത്. ശരത് പരുക്കുകളോടെ ആശുപത്രിയിലാണ്. കാലുകൾക്ക് പൊട്ടലുണ്ട്. കാർ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. ലൈസൻസ് സസ്പെൻഷൻ, ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കൽ തുടങ്ങിയ നടപടികളിൽ വകുപ്പ് തീരുമാനം എടുക്കും. സുരാജിനു കാരണം കാണിക്കൽ നോട്ടിസും നൽകും.

Related posts

‘കോസ്റ്റല്‍ പൊലീസ് ഒന്നും ചെയ്തില്ല’; മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണം

Aswathi Kottiyoor

റിവര്‍ ക്രോസിംഗ് ടീമിന്‍റെ സഹായം തേടി; ഉരുള്‍പൊട്ടലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ നാവിക സേനാ സംഘം വയനാട്ടിലേക്ക്

Aswathi Kottiyoor

‘2025 നവംബർ ഒന്നോടെ ഒരു കുടുംബംപോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ല’: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox