24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കണ്ണൂരില്‍ റെയില്‍വേ കോളനി വരുന്നു
Uncategorized

കണ്ണൂരില്‍ റെയില്‍വേ കോളനി വരുന്നു


കണ്ണൂർ: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ കോളനി വരുന്നു. ക്വാര്‍ട്ടേഴ്‌സും ഓഫീസും ഒരുകുടക്കീഴില്‍ വരുന്ന പദ്ധതിക്കുവേണ്ടി കണ്‍സള്‍ട്ടൻസിയെ നിയമിച്ചു. കിഴക്കുഭാഗത്തുള്ള 2.26 ഏക്കര്‍ ഭൂമിയാണ് കോളനി നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.

റെയില്‍വേ കോളനി നവീകരണത്തില്‍ 105 ക്വാര്‍ട്ടേഴ്‌സ്, ഓഫീസ് സ്ഥലം എന്നിവ ഉള്‍പ്പെടും. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ 82 സ്റ്റേഷനുകളിലാണ് കോളനി പുനരുദ്ധാരണം നടക്കുന്നത്. 12,280 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് കണ്ണൂരില്‍ നിര്‍മാണം നടക്കുക. വോയന്റ്‌സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് സ്റ്റേഷൻ കോളനി റീഡെവലപ്‌മെന്റ് പദ്ധതിക്കായുള്ള പ്രോജക്‌ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടൻസി സേവനങ്ങള്‍ ചെയ്യുക. റെയില്‍ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ആര്‍.എല്‍.ഡി.എ) 3.82 കോടി രൂപയ്ക്കാണ് ടെൻഡര്‍ നല്കിയത്.

Related posts

നിടുംപൊയിൽ ഇന്ന് ഹർത്താൽ

Aswathi Kottiyoor

സപ്ലൈകോ വിലവർധനവ്; സഭയിൽ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം, തടഞ്ഞ് ഭരണപക്ഷം

Aswathi Kottiyoor

റിയാസ് മൗലവി വധക്കേസ്; ‘വിധി ഞെട്ടിപ്പിക്കുന്നത്, പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കും’; മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox