27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഐഡിബിഐ ലയനം പൂര്‍ത്തിയായി
Kerala

എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഐഡിബിഐ ലയനം പൂര്‍ത്തിയായി

രാജ്യത്തെ സുപ്രധാന ആസ്തി കൈകാര്യ സ്ഥാപനങ്ങളിലൊന്നായ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് , ഐഡിബിഐ മ്യൂച്വല്‍ ഫണ്ടിനെ ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയായി. 2023 ജൂലൈ 29 നാണ് ഇരു സ്ഥാപനങ്ങളും ഫലത്തില്‍ ഒന്നായത്. 2023 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് 18,400 കോടി രൂപയുടെ ആസ്തികളും ഐഡിബിഐ മ്യൂച്വല്‍ ഫണ്ട് 3,650 കോടി രൂപയുടെ ആസ്തികളുമാണ് കൈകാര്യം ചെയ്യുന്നത്.

ലയനം പൂര്‍ത്തിയായതോടെ ഐഡിബിഐ മ്യൂച്വല്‍ഫണ്ടിന്റെ 20 പദ്ധതികളില്‍ 10 എണ്ണം എല്‍ഐസി മ്യൂച്വല്‍ ഫണ്ടിന്റെ സമാന പദ്ധതികളുമായി ലയിക്കും. ബാക്കിയുള്ള 10 എണ്ണം പ്രത്യേക പദ്ധതികളായി എല്‍ഐസി ഏറ്റെടുക്കും. ഇതോടെ എല്‍ഐസി മ്യൂച്വല്‍ ഫണ്ടിനു കീഴിലുള്ള മൊത്തം പദ്ധതികളുടെ എണ്ണം 38 ആയിത്തീരും. ഐഡിബിഐ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് എല്‍ഐസി മ്യൂച്വല്‍ ഫണ്ടിന്റെ ഓഹരി, വായ്പ, പരിഹാര പദ്ധതികള്‍, ഹൈബ്രിഡ്, സൂചികാ ഫണ്ടുകള്‍, ഇടിഎഫ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ പ്രയോജനവും ലഭിക്കും.

എല്‍ഐസി മ്യൂച്വല്‍ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ വര്‍ധിപ്പിക്കുന്നതിനും ഉല്‍പന്ന വൈവിധ്യം ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഐഡിബിഐ മ്യൂച്വല്‍ഫണ്ട് ഏറ്റെടുത്തത്. വിപണിയിലെ സാന്നിധ്യം കൂടുതല്‍ വിശാലമാക്കാനും നിക്ഷേപകര്‍ക്ക് വൈവിധ്യമാര്‍ന്ന പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കാനും ലയനം സഹായിക്കും. രാജ്യത്തെ മുഖ്യ വിപണികളിലെ നിക്ഷേപാവശ്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള തയാറെടുപ്പില്‍ സുപ്രധാന നാഴികക്കല്ലാണ് ലയനത്തിലൂടെ പിന്നിട്ടതെന്ന് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ടിഎസ് രാമകൃഷ്ണന്‍ പറഞ്ഞു.

Related posts

പ്രവാസികള്‍ക്ക് പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്നുമുതല്‍.

Aswathi Kottiyoor

ഓ​ണ്‍​ലൈ​ൻ തട്ടി​പ്പ്: പ​രാ​തി​പ്പെ​ടാ​ൻ കോ​ൾ​ സെ​ന്‍റ​ർ

Aswathi Kottiyoor

ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox