24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അനുശോചനം രേഖപ്പെടുത്തി – കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല*
Uncategorized

അനുശോചനം രേഖപ്പെടുത്തി – കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല*

കേളകം: ആലുവയിലെ കൊലപ്പെട്ട ചാന്ദിനിയെന്ന അഞ്ചു വയസ്സുകാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല. മനസാക്ഷിയെ നടുക്കിയ സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. കുറ്റവാളികൾക്ക് ഇന്ത്യൻ നിയമ വ്യവസ്ഥതയുടെ പരാമവധി ശിക്ഷ നടപ്പാക്കണമെന്ന് മേഖല സമിതി ആവശ്യപ്പെട്ടു. പ്രബുദ്ധ കേരളത്തിൽ നടമാടുന്ന ഇത്തരം പ്രവൃത്തികൾ നാടിന്റെ സംസ്കാരത്തിന് തന്നെ വിള്ളലേൽപ്പിക്കുന്നതാണെന്ന് മേഖല പ്രസിഡന്റ്‌ ശ്രീ. വിമൽ കൊച്ചുപുരക്കൽ വിലയിരുത്തി. ക്രൂരമായ സംഭവങ്ങൾ നടമാടുമ്പോൾപോലും കൃത്യമായ നിയമനടപടികൾ സ്വീകരിക്കാത്ത അധികാരവർഗ്ഗത്തിന്റെ സമീപനമാണ് പല പ്രശ്നങ്ങൾക്കും നിദാനം. നിയമവും നിയമവ്യവസ്ഥിതികളും നോക്കുത്തിയായി നിൽക്കുന്ന സ്ഥിവിഹാസമാണ് ഇപ്പോൾ നടമാടുന്നത്. ഒറ്റപ്ലാവ് യൂണിറ്റിൽ വെച്ച് നടന്ന യോഗത്തിൽ യൂണിറ്റ് ഡയറക്ടർ ഫാ. വിനോദ് പാക്കാനിക്കുഴിൽ , യൂണിറ്റ് ഭാരവാഹികളായ ക്രിസ്റ്റിന വടക്കേക്കര , അമല വിളയാനിക്കൽ , മേഖല – യൂണിറ്റ് ഭാരവാഹികൾ, തുടങ്ങിയവർ സംസാരിച്ചു.

Related posts

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി: ശമ്പളം മുടങ്ങി, ചരിത്രത്തിലാദ്യം; പെൻ‌ഷൻ വൈകി

Aswathi Kottiyoor

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് എക്‌സൈസ്

Aswathi Kottiyoor

‘കളിക്കുന്നതിനിടെ കിണറ്റിൽ വീണ ആറാം ക്ലാസുകാരനെ രക്ഷിച്ച് സൈനികൻ’

Aswathi Kottiyoor
WordPress Image Lightbox