25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വീട്ടുമുറ്റത്തുനിന്ന പുളിമരം വെട്ടിമാറ്റുന്നതിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം –
Uncategorized

വീട്ടുമുറ്റത്തുനിന്ന പുളിമരം വെട്ടിമാറ്റുന്നതിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം –

കോട്ടയം:വീട്ടുമുറ്റത്തുനിന്ന പുളിമരം വെട്ടിമാറ്റുന്നതിനിടെ മരം ദിശതെറ്റി മറിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കോട്ടയം പള്ളത്താണ് സംഭവം.ബുക്കാന റോഡില്‍ മലേപ്പറമ്ബില്‍ മേരിക്കുട്ടിയാണ് (56) മരിച്ചത്. മേരിക്കുട്ടിയ്ക്കൊപ്പം നിന്നിരുന്ന ഷേര്‍ളി, സ്മിത എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. വീട്ടുമുറ്റത്തുനിന്ന പുളിമരം വെട്ടിമാറ്റുന്നതിനിടെയാണ് ദുരന്തമുണ്ടായത്.മരത്തില്‍ വടം കെട്ടിയ ശേഷം വലിച്ചു മാറ്റുന്നതിനിടെ മരം അപ്രതീക്ഷിതമായി മറ്റൊരു വശത്തേയ്ക്ക് മറിയുകയായിരുന്നു.

ഈ സമയം വീട്ടുമുറ്റത്ത് സംസാരിച്ച്‌ നില്‍ക്കുകയായിരുന്നു മേരിക്കുട്ടിയും ഷേര്‍ളിയും സ്മിതയും. ഇവര്‍ക്കിടയിലേക്ക് മരം മറിഞ്ഞു വീണു. സ്മിതയും ഷേര്‍ളിയും ഓടിമാറിയെങ്കിലും മേരിക്കുട്ടിയുടെ ശരീരത്തിലേയ്ക്കാണ് മരം വീണത്. തല്‍ക്ഷണം മരണം സംഭവിച്ചു. കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറിയിലേയ്ക്കു മാറ്റി. പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിലിടിച്ചു; റോഡിനരികിൽ നിന്നവർ ഓടിമാറിയതിനാൽ അപകടം ഒഴിവായി

Aswathi Kottiyoor

കെഎസ്‌ആർടിസി 
ടൂർ പാക്കേജിൽ ജലസവാരിയും; പുതിയ ട്രിപ്പ്‌ ക്രൂയിസ്‌ ലൈൻ എന്ന പേരിൽ.*

Aswathi Kottiyoor

ബംഗളൂരുവില്‍ യുവതിയും മലയാളി യുവാവും തീ കൊളുത്തി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox