• Home
  • Kerala
  • പാഠപുസ്‌തക രചന തുടങ്ങി ; എല്ലാ അധ്യായത്തിലും 
ഡിജിറ്റൽ ഉള്ളടക്കം , അധിക വായനയ്ക്ക്‌ ക്യു ആർ കോഡുകളും വെബ്‌സൈറ്റ്‌ ലിങ്കുകളും
Kerala

പാഠപുസ്‌തക രചന തുടങ്ങി ; എല്ലാ അധ്യായത്തിലും 
ഡിജിറ്റൽ ഉള്ളടക്കം , അധിക വായനയ്ക്ക്‌ ക്യു ആർ കോഡുകളും വെബ്‌സൈറ്റ്‌ ലിങ്കുകളും

പൊതുവിദ്യാലയങ്ങളിൽ നവീകരിച്ച പാഠ്യപദ്ധതി അടിസ്ഥാനത്തിലുള്ള പുതിയ പുസ്‌തകങ്ങളുടെ രചന സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി) ആസ്ഥാനത്ത്‌ ആരംഭിച്ചു. ഓരോ പാഠങ്ങളുടെയും ഡിജിറ്റൽ ഉള്ളടക്കംകൂടി ഉൾപ്പെടുത്തിയാണ്‌ പുതിയ പുസ്‌തകങ്ങൾ. ഉദാഹരണത്തിന്‌ അഞ്ചാം ക്ലാസിലെ ചരിത്ര പാഠപുസ്‌തത്തിൽ സംസ്ഥാനങ്ങളെക്കുറിച്ചുള്ള പാഠഭാഗങ്ങളിൽ എല്ലാ സംസ്ഥാനങ്ങളുടെയും ചരിത്രം, ഭൂമിശാസ്‌ത്രം, ഭരണാധികാരികൾ തുടങ്ങിയവയുടെ ഡിജിറ്റൽ ഉള്ളടക്കംകൂടി ലഭ്യമാകുന്ന ക്യു ആർ കോഡുകൾ ഉണ്ടാകും. വെബ്‌സൈറ്റ്‌ ലിങ്കുകളും ഉൾപ്പെടുത്തും. കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനൽ തയ്യാറാക്കിയിട്ടുള്ള ഡിജിറ്റൽ ക്ലാസുകളിലേക്ക്‌ പോകാനുള്ള ലിങ്കുകളും ഉണ്ടാകും. രക്ഷിതാക്കളുടെ ഇന്റർനെറ്റ്‌ സൗകര്യമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച്‌ വേഗത്തിൽ കണ്ടെത്താൻ കഴിയുംവിധത്തിലാണ്‌ ഇവ സജ്ജമാക്കിയിട്ടുള്ളത്‌. കേരളത്തിൽ എല്ലാവർക്കും ഇന്റർനെറ്റ്‌ സൗകര്യമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെകൂടി അടിസ്ഥാനത്തിലാണ്‌ ഈ തീരുമാനം.

2024–-25 അധ്യായന വർഷത്തിലേക്കുള്ള 1, 3, 5, 7, 9 എന്നീ ക്ലാസുകളിലെ പുതിയ പാഠപുസ്‌തകങ്ങളുടെ രചനയാണ്‌ ആരംഭിച്ചത്‌. കരിക്കുലം കമ്മിറ്റിയും സർക്കാരും അംഗീകരിച്ച നവീകരിച്ച പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയാണ്‌ പുസ്‌തകരചന.

850 പേർ സംഘങ്ങളായി തിരിഞ്ഞുള്ള പുസ്‌തക രചന ഒക്ടോബറിൽ പൂർത്തിയാകും. നവംബറിൽ അച്ചടി ആരംഭിക്കും. ഈ വർഷം സ്‌കൂൾ അടയ്ക്കുംമുമ്പുതന്നെ അടുത്ത വർഷത്തെ പാഠപുസ്‌തകങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ്‌ പുരോഗമിക്കുന്നത്‌. ആദ്യഘട്ട പുസ്‌തക രചന പൂർത്തിയായാൽ ഉടൻ 2025–-26 അധ്യായന വർഷം 2, 4, 6, 8, 10 ക്ലാസുകളിൽ നടപ്പാക്കുന്ന പുതിയ പുസ്‌തകങ്ങളുടെ രചന ആരംഭിക്കും. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ പൊതുസമൂഹവുമായി ജനകീയ ചർച്ചയ്ക്കുശേഷമാണ്‌ പുതിയ പാഠ്യപദ്ധതിയും പുസ്‌തകങ്ങളും സർക്കാർ തയ്യാറാക്കുന്നത്‌.

Related posts

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജനകീയ ജലബജറ്റുമായി 94 ഗ്രാമപഞ്ചായത്തുകൾ

Aswathi Kottiyoor

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

മ​ദ്യം ഹോം ​ഡെ​ലി​വ​റി ത​ൽ​ക്കാ​ല​മി​ല്ല; ബു​ക്കിം​ഗ് സം​വി​ധാ​നം കൊ​ണ്ടു​വ​ന്നേ​ക്കും

Aswathi Kottiyoor
WordPress Image Lightbox