24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കണ്ണീരോടെ വിട; ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു
Kerala

കണ്ണീരോടെ വിട; ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു

ആലുവയിൽ ലൈം​ഗികപീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലായിരുന്നു സംസ്കാരം. കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്കൂളിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. സഹപാഠികളും അധ്യാപകരും സ്കൂളിൽ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. നിരവധിപേരാണ് കുട്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി സ്കൂളിലും ശ്മശാനത്തിലും എത്തിയത്. പലരും ഏറെ വൈകാരികമായാണ് സംസാരിച്ചത്. ആചാരപ്രകാരമുള്ള ചടങ്ങുകൾക്കു ശേഷമായിരുന്നു സംസ്കാരം.

അറസ്റ്റിലായ പ്രതി ബിഹാർ പരാരിയ സ്വദേശി അസഫാക് ആലത്തെ (28) ഇന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. ഇയാൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കു പുറമേ ‘പോക്സോ’ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി.

Related posts

വന്യജീവി മനുഷ്യ സംഘര്‍ഷത്തിലെ പരിഹാരം സംസ്ഥാനപരിധിയില്‍ മാത്രം വരുന്നതല്ല: വനം മന്ത്രി

Aswathi Kottiyoor

ട്രൈബൽ ഹോസ്റ്റലുകൾ തുറക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ

Aswathi Kottiyoor

കുടക് ദേശവാസികളും മലയാളികളും സംയുക്തമായി നടത്തുന്ന ശ്രീവയത്തൂർ കാലിയാർ ശിവക്ഷേത്രത്തിലെ ഊട്ടു മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകൾ 22 മുതൽ

Aswathi Kottiyoor
WordPress Image Lightbox