23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അരിക്കൊമ്പന് കുടുംബമായി; കേരള വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തള്ളാതെ വനംവകുപ്പ്
Uncategorized

അരിക്കൊമ്പന് കുടുംബമായി; കേരള വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തള്ളാതെ വനംവകുപ്പ്

രാജകുമാരി ∙ ചിന്നക്കനാൽ മേഖലയിൽ നിന്ന് അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്ന് 4 മാസം തികയും. ചിന്നക്കനാലിൽ ഒറ്റയാനായിക്കഴിഞ്ഞ അരിക്കൊമ്പൻ 2 കുട്ടിയാനകളുൾപ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് തമിഴ്നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ വനത്തിൽ കഴിയുന്നത്. ജൂൺ മുതൽ അരിക്കൊമ്പൻ ഇവിടെത്തന്നെയാണെന്ന് തമിഴ്നാട് വനംവകുപ്പ് അധികൃതർ പറയുന്നു.
ആനക്കൂട്ടത്തോട് ഇണങ്ങിയതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ വാച്ചർമാരുടെ എണ്ണം തമിഴ്നാട് വനംവകുപ്പ് കുറച്ചു. കേരളത്തിലും തമിഴ്നാട്ടിലുമായുള്ള അഗസ്ത്യാർകൂടത്തിലാണ് കോതയാർ വനമേഖല. ഇവിടെ നിന്നു കേരളത്തിലെ വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തമിഴ്നാട് വനംവകുപ്പ് തള്ളിക്കളയുന്നില്ല.

Related posts

ഒന്നര കിലോ സ്വർണം, കുറിപ്പ് ഒപി ടിക്കറ്റിൽ, റുവൈസിൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്; കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

Aswathi Kottiyoor

പിവി അൻവറിനെതിരായ മിച്ച ഭൂമി കേസ്; അധിക ഭൂമിയുടെ തെളിവുകൾ കൈമാറി

Aswathi Kottiyoor

വാട്ട‍ര്‍ അതോറിറ്റി മെയിൻ പമ്പിങ് നിന്നാലും വെള്ളംകുടി മുട്ടില്ല, 2 ലക്ഷം ലിറ്റ‍‍ര്‍ ടാങ്ക് പമ്പയിൽ സ്ഥാപിച്ചു

Aswathi Kottiyoor
WordPress Image Lightbox