24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കടലും തീരവും ഇനി വിൽപ്പനയ്‌ക്ക്‌ ; വിവാദ ഖനന ബില്‍ ലോക്‌സഭ കടത്തി
Kerala

കടലും തീരവും ഇനി വിൽപ്പനയ്‌ക്ക്‌ ; വിവാദ ഖനന ബില്‍ ലോക്‌സഭ കടത്തി

മണിപ്പുർ പ്രതിഷേധത്തിനിടെ വിവാദ ഖനന നിയമഭേദഗതി ബില്ലടക്കം മൂന്നു ബിൽ ലോക്‌സഭയില്‍ പാസാക്കി കേന്ദ്രസർക്കാർ. കടലിലെയും തീരത്തെയും തന്ത്രപ്രധാന ധാതുക്കൾ സ്വകാര്യ കുത്തകകൾക്ക്‌ കൈമാറുന്ന ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമം, ദേശീയ നഴ്‌സിങ്‌ ആൻഡ് മിഡ്‌വൈഫറി കമീഷൻ ബിൽ, ദേശീയ ഡെന്റൽ കമീഷൻ ബിൽ എന്നിവയാണ്‌ മുപ്പതുമിനിറ്റിനുള്ളിൽ ശബ്ദവോട്ടോടെ ലോക്‌സഭ കടത്തിയത്.

ഖനന ബില്ലിൽ ഭരണപക്ഷത്തെ പിന്തുണയ്‌ക്കുന്നവർമാത്രം ഹ്രസ്വചർച്ച നടത്തിയപ്പോൾ മറ്റ്‌ രണ്ടു ബില്ലും സംയോജിപ്പിച്ച്‌ ചർച്ച കൂടാതെ പാസാക്കി. ഖനിമന്ത്രി പ്രഹ്ളാദ്‌ ജോഷിയും ആരോഗ്യമന്ത്രി മൺസൂഖ്‌ മാണ്ഡവ്യയും പ്രതിഷേധം ഭയന്ന്‌ പിൻസീറ്റുകളിൽ പോയിരുന്നാണ്‌ ബിൽ പാസാക്കിയത്‌. സ്വകാര്യ കുത്തകകൾക്ക്‌ തന്ത്രപ്രധാന ധാതുക്കൾ വിറ്റുതുലയ്‌ക്കുന്ന ബില്ലിനെ “ഗെയിം ചെയിഞ്ചർ’ എന്നാണ്‌ പ്രഹ്ളാദ്‌ ജോഷി വിശേഷിപ്പിച്ചത്‌. ബില്‍ നിയമമായാല്‍ കേരളത്തിന്റെ തീരപ്രദേശത്തെ കരിമണലിന്റെ ഖനനാനുമതിക്ക്‌ സംസ്ഥാനത്തിനുള്ള അധികാരം നഷ്ടമാകും. കരിമണൽ ഖനനം സ്വകാര്യ കുത്തകകൾക്ക്‌ തുറന്നുകൊടുക്കപ്പെടും. ആണവ ധാതുക്കളുടെ ഖനന മേഖലയിൽ സ്വകാര്യവൽക്കരണത്തിനുള്ള തടസ്സവും ഒഴിവാകും. വിവാദ ഭേദ​ഗതികളില്‍ ഒരു വര്‍ഷം മുമ്പുതന്നെ കേരളം എതിര്‍പ്പ് അറിയിച്ചിരുന്നു.

ഡെന്റൽ, നഴ്‌സിങ്‌ ബിരുദധാരികൾക്ക്‌ എക്‌സിറ്റ്‌ പരീക്ഷയടക്കം നിഷ്‌കർഷിക്കുന്നതാണ്‌ പാസാക്കിയ മറ്റു ബില്ലുകൾ. മണിപ്പുർ വിഷയത്തിൽ മോദിയുടെ പ്രസ്‌താവന ആവശ്യപ്പെട്ട്‌ പ്രതിപക്ഷം നടുത്തളത്തിൽ പ്രതിഷേധിക്കുന്നതിനിടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഭേദഗതി) ബില്ലും സർക്കാർ സഭയിൽ അവതരിപ്പിച്ചു.

Related posts

തിരുവനന്തപുരത്ത് വായിൽ പ്ലാസ്റ്റര്‍ ഒട്ടിച്ച്‌ മൂക്കിൽ ക്ലിപ്പിട്ട നിലയിൽ യുവതിയുടെ മൃതദേഹം.*

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ 10 ഇന പരിപാടി: ബിരുദ വിദ്യാർത്ഥികൾക്കായുള്ള പ്രതിഭ ധനസഹായ പദ്ധതിയിൽ ഇന്ന് (21/02/2022) മുതൽ അപേക്ഷിക്കാം

Aswathi Kottiyoor

ത​ല​ശേ​രി​യി​ല്‍ ച​വി​ട്ടേ​റ്റ കു​ട്ടി​യെ മ​റ്റൊ​രാ​ളും ഉ​പ​ദ്ര​വി​ച്ചു; ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

Aswathi Kottiyoor
WordPress Image Lightbox