30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മാലിന്യ സംസ്‌കരണം ; തദ്ദേശസ്ഥാപനങ്ങൾ ആവിഷ്‌കരിച്ചത്‌ 
2290 കോടി രൂപയുടെ പദ്ധതികൾ
Kerala

മാലിന്യ സംസ്‌കരണം ; തദ്ദേശസ്ഥാപനങ്ങൾ ആവിഷ്‌കരിച്ചത്‌ 
2290 കോടി രൂപയുടെ പദ്ധതികൾ

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾ പുതിയ വാർഷിക പദ്ധതിയിൽ മാലിന്യസംസ്‌കരണത്തിനായി 2290 കോടി രൂപയുടെ പദ്ധതികള്‍ ഇതുവരെ ഉൾപ്പെടുത്തിയെന്ന്‌ തദ്ദേശമന്ത്രി എം ബി രാജേഷ്‌. മാലിന്യസംസ്‌കരണ പദ്ധതി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താൻ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്‌. ‘മാലിന്യമുക്ത നവകേരളം’ സാധ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ്‌ ആവിഷ്‌കരിച്ചിരിക്കുന്നത്‌. ബ്രഹ്മപുരത്ത്‌ മാലിന്യത്തില്‍നിന്ന്‌ സിഎൻജി ഉൽപ്പാദിപ്പിക്കാനുള്ള ബിപിസിഎല്ലിന്റെ 100 കോടിയുടെ പദ്ധതി 15 മാസംകൊണ്ട്‌ പൂർത്തിയാക്കും. 150 ടൺ മാലിന്യം ഇവിടെ സംസ്‌കരിക്കാൻ കഴിയും.

മാലിന്യസംസ്‌കരണം ജീവിതചര്യയുടെ ഭാഗമാക്കുന്നതിന്‌ നിയമഭേദഗതിയുടെ കരടായി. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇത്‌ പരിഗണിക്കും. നവംബർ ഒന്നിന്‌ തദ്ദേശസ്ഥാപങ്ങളിലെ മുഴുവൻ സേവനങ്ങളും ഓൺലൈനാക്കുന്ന ‘കെ സ്‌മാർട്ട്‌’ നിലവിൽ വരും. ഇതിനായി പഞ്ചായത്ത്‌ സെക്രട്ടറിമാർക്ക്‌ ഉടൻ പരിശീലനം നൽകും. സേവന കാര്യക്ഷമതയുടെ അടിസ്ഥാനത്തിലും ജനാഭിപ്രായങ്ങൾ സ്വരൂപിച്ചും പഞ്ചായത്തുകൾക്ക്‌ റേറ്റിങ്‌ നൽകും. കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കാനുള്ള പ്രവർത്തനങ്ങള്‍ ഉടൻ തുടങ്ങുമെന്നും മന്ത്രി എം ബി രാജേഷ്‌ മാധ്യമങ്ങളോട് പറഞ്ഞു.

Related posts

ഇരിട്ടിയിൽ മിനി വൈദ്യുതി ഭവൻ ഉദ്ഘാടനം 18ന്; സംഘാട സമിതി രൂപീകരിച്ചു

Aswathi Kottiyoor

അദാനി ഗ്രൂപ്പിന്റെ കോടതിയലക്ഷ്യ ഹർജി; വിഴിഞ്ഞത്ത് പൊലീസ് സുരക്ഷ ഒരുക്കാത്തതിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Aswathi Kottiyoor

റബർ കർഷകരുടെ 
പാർലമെന്റ് മാർച്ച്‌ 14ന്‌ ; റബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിച്ച് 
സംഭരിക്കാൻ മോദി സർക്കാർ തയ്യാറാകണം

Aswathi Kottiyoor
WordPress Image Lightbox